കോഴ്സ്

ഗെറ്റ് ക്രീടിവ് വിത്ത് ഫോട്ടോഗ്രാഫി

ഓൺലൈൻ ഫോട്ടോഗ്രാഫി കോഴ്സ്

10
സെഷനുകൾ
10
വാരം
10
ഭാഷകൾ
4,000 + GST
ഫീസ്

വിഷൻ, ക്യാമറ യെക്കുറിച്ചും ഹാർഡ്‌വെയർ നെക്കുറിച്ചും ഉള്ള അറിവ്, വെളിച്ചത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള ധാരണ, ഒരു സ്റ്റോറി സൃഷ്ടിക്കുന്നതിൽ കളറും, ഡിസൈനും വഹിക്കുന്ന പങ്ക്, ഈ വസ്തുതകളെക്കുറിച്ച് എന്തുമാത്രം ആഴത്തിൽ അറിഞ്ഞിരിക്കുന്നുവോ, അതിനുതക്ക മനോഹരമായ ഇമേജുകൾ താങ്കൾക്ക് സൃഷ്ടിക്കാൻ കഴിയും. ഈ ഓൺലൈൻ ഫോട്ടോഗ്രാഫി നെക്കുറിച്ചും ഉള്ള അറിവ്, വെളിച്ചത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള ധാരണ, ഒരു സ്റ്റോറി സൃഷ്ടിക്കുന്നതിൽ കളറും, ഡിസൈനും വഹിക്കുന്ന പങ്ക്, ഈ വസ്തുതകളെക്കുറിച്ച് എന്തുമാത്രം ആഴത്തിൽ അറിഞ്ഞിരിക്കുന്നുവോ, അതിനുതക്ക മനോഹരമായ ഇമേജുകൾ താങ്കൾക്ക് സൃഷ്ടിക്കാൻ കഴിയും. ഈ ഓൺലൈൻ ഫോട്ടോഗ്രാഫി കോഴ്‌സിലൂടെ താങ്കൾക്ക് ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനാവശ്യങ്ങളെക്കുറിച്ച് ധാരണ ലഭിക്കും, അത് സുന്ദരമായ ചിത്രങ്ങൾ എടുക്കാൻ താങ്കൾക്ക് സഹായകമാകും, താങ്കൾക്ക് താൽപ്പര്യമുള്ള മേഖല ഏതുമായിക്കൊള്ളട്ടെ. അത് ട്രാവൽ ഫോട്ടോഗ്രാഫി, ലാൻഡ്സ്‌കേപ്പ് ഫോട്ടോഗ്രാഫി ,പീപ്പിൾ അഥവാ പോർട്രെയ്റ് ഫോട്ടോഗ്രാഫി ,സ്ട്രീറ്റ് ഫോട്ടോഗ്രാഫി, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി ഏതുമായിക്കൊള്ളട്ടെ.

Enroll Now

നിങ്ങൾ എന്തു പഠിക്കും?

എൽഎൽഎ ഓൺലൈൻ കോഴ്സിന്റെ പ്രത്യേക കാരണങ്ങൾ

  1. ഇക്ബാൽ മുഹമ്മദ് രൂപകല്പന ചെയ്തത്: പ്രൊഫഷണൽ ഫോട്ടോഗ്രാഫി പഠനത്തിന് ഇന്ത്യയിൽ തുടക്കം കുറിക്കുകയും ലൈറ്റ് & ലൈഫ് അക്കാദമി ആരംഭിക്കുകയും ചെയ്ത വിഖ്യാത പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഇക്ബാൽ മുഹമ്മദ് രൂപകല്പന ചെയ്തതാണ് ഈ പ്രോഗ്രാം. സാങ്കേതികമായി ആഴവും വ്യക്തതയുമുള്ള കോഴ്സുകൾ ഇവിടെ നൽകുന്നു. ഇക്ബാൽ മുഹമ്മദിനെക്കുറിച്ച് കൂടുതൽ വായിക്കുക.
  2. ഘടനാപരമായ പദ്ധതികൾ: പടിപടിയായുള്ള പഠനമായതിനാൽ ഓരോരുത്തരും വ്യവസ്ഥാപിതമായി പഠിക്കുന്നു എന്നുറപ്പു വരുത്തുന്നു. പങ്കെടുക്കുന്നവർക്ക് തങ്ങളുടെ സൃഷ്ടിപരത പ്രകടിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ പുരോഗമിക്കാൻ സാധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ എൽ.എൽ.എ ഓൺലൈൻ പ്രതിജ്ഞാബദ്ധമാണ്.
  3. പ്രായോഗികത: ഈ പ്രോഗ്രാം അതിൽ പങ്കെടുക്കുന്നവരെ സൈദ്ധാന്തികതലത്തിന് അപ്പുറത്തേക്കു കൊണ്ടുപോവുകയും പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കു ശേഷവും അസ്സൈന്മെന്റ് നൽകുകയും ചെയ്യുന്നു. ഒരു നിശ്ചിതസമയത്തിനുള്ളിൽ പ്രായോഗികമായി ഷൂട്ട് ചെയ്യുകയും ചിത്രങ്ങൾ വിലയിരുത്തലിനായി സമർപ്പിക്കുകയും ചെയ്യണം. വിഷയത്തിന്റെ കൂടുതൽ ആഴത്തിലുള്ളതും സങ്കീർണ്ണവുമായ പഠനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
  4. ഉപദേഷ്ടാവിന്റെ ഫീഡ്ബാക്ക്: പ്രൊഫഷനൽ ഫോട്ടോഗ്രാഫർമാരായ പൂർവവിദ്യാർത്ഥികളുടെ ഒരു ടീം, സമർപ്പിക്കപ്പെട്ട അസൈന്മെന്റുകൾ വിലയിരുത്തുകയുംനിങ്ങളുടെ ജോലി മെച്ചപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
  5. പിയർ ഗ്രൂപ്പ് റിവ്യൂ: ഫോറത്തിലുള്ള മറ്റു പങ്കാളികളുടെ ചിത്രങ്ങൾ വിലയിരുത്തുവാനുള്ള അവസരവും ഓരോരുത്തർക്കും ലഭിക്കും. പഠനത്തിന്റെ ഏറിയ പങ്കും ഇത്തരം ഫോറം ഇടപെടലുകളിലൂടെ ആയതിനാൽ അത് ആവേശകരമാകും.
  1. വിവിധ ഭാഷകൾ: ഇംഗ്ലീഷ് കൂടാതെ 9 ഇന്ത്യൻ ഭാഷകളിൽ (ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, ഒറിയ, തമിഴ്, തെലുങ്ക്) നൽകപ്പെടുന്നു. തങ്ങൾക്കനുയോജ്യമായ ഭാഷയിൽ പഠിക്കാൻ ഇത് പങ്കെടുക്കുന്നവരെ സഹായിക്കും.
  2. കർക്കശമായ, ആഴത്തിലുള്ള പഠനമാണ് LLA നൽകുന്നത്: ലൈറ്റ് & ലൈഫ് അക്കാദമിയിലെ 17 വർഷം നീണ്ട, മാതൃകാപരമായ, ക്ലാസ്സ് റൂം ചുറ്റുപാടിലുള്ള വിദ്യാഭ്യാസത്തിനു ശേഷം എൽ.എൽ.എ ഓൺലൈൻ അത് ഓൺലൈനിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു! ഗെറ്റ് ക്രീയേറ്റീവ് വിത്ത് ഫോട്ടോഗ്രാഫി കോഴ്സ് വളരെ കർക്കശമാണ്. മാതൃകാപരമായ പഠനം, പങ്കെടുക്കുന്നവരിൽ നടക്കുന്നത് ,ഒരാൾ ഓരോ ആഴ്ചയും ഈ കോഴ്സിനു വേണ്ടി സമയം മാറ്റി വയ്ക്കുമ്പോഴാണെന്ന് ഞങ്ങൾക്ക് വർഷങ്ങളിലൂടെ ബോദ്ധ്യപ്പെട്ടു.
  3. വൈവിദ്ധ്യമാർന്ന അനുഭവം: അനുഭവസരണികളിലൂടെ പകർന്നെടുത്ത അറിവാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ഒരു തലമുറയ്ക്കു മുഴുവൻ എൽ.എൽ.എ ഓൺലൈൻ , അക്കാദമിയുടെ കോഴ്സുകളിലൂടെ പകർന്നു നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നു വരുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുൻ കൂട്ടി അറിയാൻ ഇത് സഹായിക്കുന്നു.
  4. പൂർത്തീകരണ സർട്ടിഫിക്കറ്റ്: സ്വയം പ്ലസുമായി സഹകരിച്ച് നൽകുന്ന ഈ കോഴ്‌സ്, നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) ലെവൽ 4.5-ൽ അംഗീകരിച്ചിട്ടുണ്ട്, വിജയകരമായി പൂർത്തിയാക്കിയാൽ ലൈറ്റ് & ലൈഫ് അക്കാദമി ഓൺലൈനും (LLAOnline) സ്വയം പ്ലസും സംയുക്ത സർട്ടിഫിക്കറ്റ് നൽകുന്നു.

പ്രോഗ്രാമിലേക്കുള്ള ഗൈഡ്

നിങ്ങൾക്ക് എതു സമയത്തും ഈ പ്രോഗ്രാമിൽ ചേരാം.നിങ്ങൾ ചേർന്നു കഴിഞ്ഞുള്ള ആദ്യത്തെ തിങ്കളാഴ്ച പ്രോഗ്രാം ആരംഭിക്കും.ചേരുന്ന സമയത്ത് , നിങ്ങൾക്ക് എൽ.എൽ.എ ഓൺലൈൻ അക്കൗണ്ടിൽ കയറാനുള്ള യൂസർനെയിം, പാസ്സ്‌വേർഡ്  എന്നിവ ലഭിക്കും. കൂടാതെ ചർച്ചകൾക്കും ഫീഡ്ബാക്കിനുമായി , നിങ്ങളോടൊപ്പം ചേർന്ന പങ്കാളികളുടെ ഗ്രൂപ്പിൽ നിങ്ങളെ ചേർക്കുകയും ചെയ്യും.

നിങ്ങൾ ചേർന്ന ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച എൽ.എൽ.എ ഓൺലൈനിൽ  നിങ്ങളുടെ ആദ്യ സെഷൻ ലഭ്യമാകും. കണ്ടെന്റ് ഒരു വീഡിയോയുടെയോ PDFന്റെയോ മൾട്ടീമീഡിയ പ്രസന്റേഷന്റെയോ രൂപത്തിലായിരിക്കും. കോഴ്സ് കണ്ടന്റിനെ ആസ്പദമാക്കി നിങ്ങൾക്ക് ഒരു അസ്സൈന്മെന്റ് ലഭിക്കും.ഓരോ അസ്സൈന്മെന്റ് നുസരിച്ച് നിങ്ങൾ ഒരു കൂട്ടം ചിത്രങ്ങളെടുത്ത് അടുത്ത ഞായറാഴ്ച 11:59 PMനകം ഗ്രൂപ് ഫോറത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദാഹരണം: നിങ്ങൾ കോഴ്സിൽ ചേർന്നത് സെപ്റ്റംബർ 18, തിങ്കളാഴ്ചയാണെങ്കിൽ, സെപ്റ്റംബർ 23 ഞായറാഴ്ച 11:59 pmനകം നിങ്ങളുടെ ചിത്രങ്ങൾ ഫോറത്തിൽ അപ്‌ലോഡ് ചെയ്യണം.

ശ്രദ്ധിക്കുക: ഓരോ അസൈൻമെന്റിനും ഒരു ചിത്രം വീതമേ upload ചെയ്യാവൂ. നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം തെരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക.

ഉപദേശകരുടെ പ്രതികരണം

ഗ്രൂപ്പ് മുഴുവനും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മെന്റർമാർ അവലോകനം ചെയ്യുകയും ഗ്രൂപ്പിന് പ്രസക്തമായ വിമർശനമായി വർത്തിക്കുന്ന പൊതുവായ തീമുകൾ തിരിച്ചറിയുകയും അതനുസരിച്ച് ഫീഡ്‌ബാക്ക് നൽകുകയും ചെയ്യും. ഫോറത്തിൽ ഉന്നയിക്കുന്ന കോഴ്‌സ് ഉള്ളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവർ പരിഹരിക്കും.

ഓരോ സമർപ്പണത്തെയും എ, ബി, അല്ലെങ്കിൽ സി എന്നിങ്ങനെ ഗ്രേഡ് ചെയ്യും, ജോലിയുടെ ശക്തിയും മെച്ചപ്പെടുത്തേണ്ട മേഖലകളും എടുത്തുകാണിക്കുന്ന നിർദ്ദിഷ്ട പോയിന്റുകൾ ഉപദേഷ്ടാക്കൾ പങ്കിടും. വിലയിരുത്തലുകൾ പൂർത്തിയായിക്കഴിഞ്ഞാൽ, എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ഓരോ പങ്കാളിയുടെയും പ്രകടനം കാണാൻ അനുവദിക്കുന്ന തരത്തിൽ ഫോറത്തിൽ ഫീഡ്‌ബാക്ക് പങ്കിടും.

ഞങ്ങളുടെ അധ്യാപനരീതിയുടെ ഒരു പ്രധാന തത്വം, സഹപാഠികളുടെ പ്രവർത്തനങ്ങളിൽ നിന്ന് പഠിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് - ഇത് നിങ്ങളെ വ്യക്തിപരമായും കൂട്ടായും ഒരു ഗ്രൂപ്പായി വളരാൻ സഹായിക്കുന്നു.

ഫോറം എങ്ങനെ പ്രവർത്തിക്കുന്നു

1. നിങ്ങൾ അസൈന്മെന്റിനു വേണ്ടി എടുത്ത ചിത്രം പ്രത്യേക അസ്സൈന്മെന്റ് ഹെഡിൽ ഞായറാഴ്ച അർദ്ധരാത്രിക്കു മുൻപ് എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
2. ഫോറത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റെല്ലാവരുടെയും ചിത്രങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ്.
3. നിങ്ങൾക്ക് മറ്റുള്ളവരുടെ ചിത്രങ്ങൾ 1-5 സ്റ്റാർസ് വെച്ച് റേറ്റ് ചെയ്യാം.5 ആണ് ഏറ്റവും ഉയർന്നത്.
4. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഏതു ചിത്രത്തിനും ഫോറത്തിൽ അഭിപ്രായം രേഖപ്പെടുത്താം.
5. നിങ്ങൾക്ക് ഫോറത്തിലെ അംഗങ്ങൾക്കിടയിൽ ചർച്ചക്കായോ എൽ.എൽ.എ ഓൺലൈൻ ടീമിൽ നിന്നുള്ള ഉത്തരങ്ങൾക്കായോ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാം.
6. നിങ്ങൾക്ക് വീണ്ടും ചിത്രങ്ങളെടുക്കാനോ ഒരിക്കൽ അപ്‌ലോഡ് ചെയ്തചിത്രം നിശ്ചിതസമയത്തിനു മുൻപ് മാറ്റിക്കൊടുക്കുന്നതിന് അവസരമുണ്ട്.
7. അന്വേഷണങ്ങൾക്ക് ഉപദേഷ്ടാവ് ഉത്തരം നൽകുന്നതും ഫോറത്തിൽ ഗ്രൂപ്പിന് ഫീഡ്ബാക്ക് നൽകുന്നതുമാണ്.
8. നിങ്ങൾ സമർപ്പിച്ച വർക്കിന്‌ ഗ്രേഡ് നൽകുന്നതും അടുത്ത ബുധനാഴ്ച ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നതുമാണ്.

Important Notes:
All content will be given in 9 different Indian Languages + English
*All Feedback, Forum discussions and queries will be in English only

പരീക്ഷകൾ:
കോഴ്‌സിലുടനീളം രണ്ട് പരീക്ഷകൾ പൂർത്തിയാക്കേണ്ടിവരും. ഇവ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. പരീക്ഷയിൽ വിജയിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഗ്രേഡ് 60% ആയിരിക്കും. ആദ്യ തവണ വിജയിച്ചില്ലെങ്കിൽ, നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഒരു തവണ കൂടി പരീക്ഷ വീണ്ടും എഴുതാൻ നിങ്ങളെ അനുവദിക്കും.

[:en]DSLR ( Crop frame or Full frame )[:]
[:en]One 50mm Lens[:]
[:en]One wide angle Lens[:]
[:en]One tele lens[:]
[:en]tripod[:]
[:en]Computer with Photoshop[:]

PARTICIPANT’S GALLERY

TESTIMONIALS

INTERESTING FACTS

Icon
OVER 500 IMAGES CONTRIBUTED BY 90 PROFESSIONAL PHOTOGRAPHERS
Icon
198 PROFESSIONALS WORKED ON THE PROJECT
Icon
THREE YEARS
IN THE MAKING
Icon
BUILT ON 17 YEARS
OF PROFESSIONAL PHOTOGRAPHY EDUCATION

Learn Photography in Indian Languages

Get Creative with Photography is the first of its kind online photography course with a structured learning programme, developed in India, for photography enthusiasts across the world. Learn photography in Indian Languages ( Bengali, Gujarati, Hindi, Kannada, Malayalam, Marathi, Oriya, Tamil and Telugu) + English.

More Information

Apply Now