ഞങ്ങളെക്കുറിച്ച്

ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയിലൂടെ, വിദ്യാർത്ഥികൾക്ക് അവരുടെ ക്രിയാത്മകത കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ്‌ എൽ.എൽ.എ ഓൺലൈൻ. ഓരോ കോഴ്‌സും ലേണിംഗ് മൊഡ്യൂൾസിന്റെ പരമ്പരയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്, പടിപടിയായി മുമ്പോട്ടു നീങ്ങുന്ന ക്രമത്തിൽ, ഓരോ മൊഡ്യൂളും അടുത്ത ഭാഗത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഒരോ മൊഡ്യൂളും ഒരു വീഡിയോ പാഠത്തിലൂടെയാണ് അവതരിപ്പിക്കുന്നത്, അതിനു ശേഷം വരുന്ന അസൈൻമെന്റിൽ വിദ്യാർത്ഥികൾ പഠിച്ച പാഠം പ്രാക്ടീസ് ചെയ്യേണ്ടതായി വരും. എൽ.എൽ.എ ഓൺലൈൻ ഉപദേശകർ ലൈറ്റ് & ലൈഫ് അക്കാദമി യിലെ പൂർവവിദ്യാർത്ഥികളും, ഫോട്ടോഗ്രാഫിയുടെ വിവിധ മേഖലകളിലായി സേവനം അനുഷ്ഠിക്കുന്നവരുമാണ്. അവരെല്ലാവരും തന്നെ സമയബന്ധിതമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ പ്രോഗ്രാമിൽ പരിചയസമ്പന്നർ ആയതിനാൽ, വിദ്യാർത്ഥികളുടെ അസൈൻമെന്റുകളെക്കുറിച്ച് ഫീഡ്ബാക്ക് നൽകി കുറേക്കൂടെ മെച്ചപ്പെട്ട ഇമേജറി ലഭിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. പഠനത്തിന്റെ ഓരോ തലവും ഉയർന്ന നിലവാരം പുലർത്തുന്ന രീതിയിൽ ചിട്ടയോടെ ആയിരിക്കണമെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

എൽ.എൽ.എ ഓണ്ലൈണിലെ ഓരോ ഫോട്ടോഗ്രാഫി കോഴ്‌സും ഒരു അസൈൻമെന്റ് പ്രക്രിയ പിന്തുടരുന്ന വിധത്തിലാണ്, അതിൽ പരാജയപ്പെട്ടാൽ, വിദ്യാർത്ഥിയ്ക്ക് അടുത്ത മൊഡ്യൂളിലേക്ക് പ്രവേശിക്കാനോ കോഴ്‌സ് പൂർത്തിയാക്കുവാനോ സാധിക്കുകയില്ല. ഫോട്ടോഗ്രാഫിയെക്കുറിച്ച് സ്വായത്തമാക്കിയ ഓരോ വിവരവും സമ്പൂർണ്ണമാണെന്ന് ഉറപ്പ് വരുത്തുന്നതിനാ ണിത്.

ഈ കോഴ്‌സ് ഇംഗ്ലീഷിനു പുറമേ, ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ് (ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒറിയ, തമിഴ്, തെലുങ്ക്).

LLAOnline ന്റെ പശ്ചാത്തലം

അമേരിക്കയിലെ കാലിഫോർണിയയിലെ ബ്രൂക്ക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫോട്ടോഗ്രാഫിയിൽ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്കു തിരിച്ച വ്യക്തികളിൽ ഒരാളും, ഹോളിവുഡ്ഡിലെ പ്രശസ്ത സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞയാളുമായ ഇക്ബാൽ മുഹമ്മദ് തനിക്ക് ലഭിച്ച ഈ അവസങ്ങൾ എത്ര ഭാഗ്യകരമാണെന്നു തിരിച്ചറിഞ്ഞു.

മുംബൈയിലും ബംഗളൂരുവിലും പരസ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇക്ബാൽ ദേശീയവും അന്തർദ്ദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ നേടി. പ്രായോഗിക തലത്തിൽ ഓരോ ദിവസവും, ഫോട്ടോഗ്രാഫി പഠിക്കാൻ താൽപ്പര്യമുള്ള പലർ തങ്ങളുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി ഇക്ബാലിന്റെ സ്റ്റുഡിയോവിൽ എത്തുക പതിവായിരുന്നു. അവർ കൈവരിച്ച നേട്ടങ്ങൾ കണ്ട് അത്ഭുതപ്പെട്ടതും, ഫോട്ടോഗ്രാഫി പഠിപ്പിക്കാനായി ഇന്ത്യയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങേണ്ടതിന്റെ ആവശ്യകത ഇക്ബാലിന് ബോധ്യമായി. അനുരാധ ഇക്ബാലിന്റെ സജീവ പിന്തുണയോടെ മുഴുവൻ സൗകര്യങ്ങളോടും കൂടിയ രാജ്യത്തെ ആദ്യ പ്രൊഫഷണൽ ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ലൈറ്റ് & ലൈഫ് അക്കാദമി 2001ൽ സ്ഥാപിച്ചു.

ലൈറ്റ് & ലൈഫ് അക്കാദമി കഴിഞ്ഞ 17 വർഷങ്ങളിൽ, ദേശീയവും അന്തർദ്ദേശീയവുമായ പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ വലിയൊരു സമൂഹത്തിന് അടിത്തറ പാകിയിട്ടുണ്ട്.

സന്ദർശിക്കുക www.llacademy.org  &  www.iqbalmohamed.com

രാജ്യത്തെമ്പാടും ക്രിയാത്മകതയുള്ള ഫോട്ടോഗ്രാഫർമാരുടെ എണ്ണം വർദ്ധിപ്പിക്കണം എന്ന് ഇക്ബാലും, അനുരാധയും സ്വപ്‌നം കണ്ടിരുന്നു. ഇതിന്റെ ആദ്യപടിയായി പോർട്രെയ്റ് ആൻഡ് ഫങ്ഷൻ ഇംഗ്ലീഷിനു പുറമേ, എട്ട് ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചു. ആവേശോജ്ജ്വലമായ വരവേൽപ്പ് ലഭിച്ചുവെന്ന് മാത്രമല്ല, ഇത്തരം ഉദ്യമങ്ങൾ ഇനിയും ഉണ്ടാകണം എന്ന ആവശ്യവും ഉയർന്നു വന്നു.

ലൈറ്റ് & ലൈഫിൽ നിന്നു പകർന്നുകിട്ടിയ അനുഭവസമ്പന്നതയും, സമകാലിക സാങ്കേതിക പുരോഗതിയും നൽകുന്ന പിന്തുണയോടെ, ഫോട്ടോഗ്രാഫിയിൽ നിലവാരമുള്ള പരിശീലനം ആഗ്രഹിക്കുന്ന കൂടുതൽ പേരിലേക്ക് തങ്ങളുടെ സേവനം വിപുലീകരിക്കാനാണ് പദ്ധതി.

വരൂ LLA Online ലേക്, ഫോട്ടോഗ്രാഫി പഠിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ വിഷമിച്ചുകൊണ്ടിരുന്ന നിരവധി പേർക്ക്, അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ അനുയോജ്യമായ പാഠ്യപദ്ധതിയോടു കൂടി, ഹൃദയത്തിൽ നിന്നാരംഭിച്ച സംരംഭമാണ്. ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത് ഫോട്ടോഗ്രാഫിയിൽ കടുത്ത അഭിനിവേശമുള്ള മുഹമ്മദ് ഇക്ബാലാണ്.

വരൂ എൽ.എൽ.എ ഓണ്ലൈനിലെക്, ഫോട്ടോഗ്രാഫി പഠിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ വിഷമിച്ചുകൊണ്ടിരുന്ന നിരവധി പേർക്ക്, അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ അനുയോജ്യമായ പാഠ്യപദ്ധതിയോടു കൂടി, ഹൃദയത്തിൽ നിന്നാരംഭിച്ച സംരംഭമാണ്. ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത് ഫോട്ടോഗ്രാഫിയിൽ കടുത്ത അഭിനിവേശമുള്ള മുഹമ്മദ് ഇക്ബാലാണ്. എൽ.എൽ.എ പൂർവവിദ്യാർത്ഥികൾ നൽകുന്ന അത്യുത്സാഹത്തോടു കൂടിയ സ്ഥായിയായ പിന്തുണയാണ് എൽ.എൽ.എ ഓൺലൈൻ പ്രോഗ്രാമിനെ അതുല്യമാക്കുന്നത്. അവർ പ്രോഗ്രാം സംഘടിപ്പിക്കുന്നതിൽ മാത്രമല്ല, മറിച്ച് പഠിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട്, അവരിലെ സർഗ്ഗാത്മകതയെ കണ്ടറിഞ്ഞ് പ്രാവർത്തികമാക്കാൻ സഹായിക്കുക കൂടിയാണ് ചെയ്യുന്നത്.

പഠിതാക്കളുടെ താത്പര്യങ്ങളെ വളർത്തി അവരുടെ ക്രിയാത്മകത കണ്ടെത്തി അത് വെളിപ്പെടുത്തുന്നതിൽ അവരെ സഹായിക്കാൻ ആവശ്യമായ അറിവും മാർഗ്ഗനിർദ്ദേങ്ങളും നൽകാനുള്ള വേദി ഒരുക്കുക എന്നതാണ് എൽ.എൽ.എ യുടെ ദൗത്യം.

പഠിതാക്കളുടെ താത്പര്യങ്ങളെ വളർത്തി അവരുടെ ക്രിയാത്മകത കണ്ടെത്തി അത് വെളിപ്പെടുത്തുന്നതിൽ അവരെ സഹായിക്കാൻ ആവശ്യമായ അറിവും മാർഗ്ഗനിർദ്ദേങ്ങളും നൽകാനുള്ള വേദി ഒരുക്കുക എന്നതാണ് എൽ.എൽ.എ യുടെ ദൗത്യം.

ഇക്ബാൽ മുഹമ്മദ്‌

ഇക്ബാൽ മുഹമ്മദ്‌

www.iqbalmohamed.com

ഇന്ത്യയിലെ പ്രശസ്ത അഡ്വെർടൈസിങ് ഫോട്ടോഗ്രാഫർ മാരിൽ ഒരാളാണ് ഇക്ബാൽ മുഹമ്മദ്. ബ്രൂക്ക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥിയായ ഇദ്ദേഹം ചെന്നൈയിലെ ലയോളാ കോളേജിൽ നിന്നും ബി.എ. ഹിസ്റ്ററി ആന്റ് പൊളിറ്റിക്കൽ സയൻസ് ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസിൽ നിന്നും എം.ബി.ഏ.യും ബിരുദവും നേടിയിട്ടുണ്ട്. ഫോട്ടോഗ്രാഫർ തൊഴിൽ ജീവിതത്തിൽ അദ്ദേഹം ഫോർഡ്, ടൊയോട്ട, ഫിയറ്റ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് , കളർ പ്ലസ്, പൊൻഡ്‌സ്, ടി.വി.എസ്, ടൈമെക്‌സ്‌, റീബോക്ക്, ജി ഇ, ബി പി എൽ, കൊക്ക കോള, അശോക് ലെയ്ലാൻഡ്, കാർണേ ഇന്ത്യ, തമിൾ നാട് ടൂറിസം തുടങ്ങിയ നിരവധി ദേശീയ, അന്തർദ്ദേശീയ ക്ലയന്റുകൾക്കായി നിരവധി ക്യാംപെയിനുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. വിവിധ സർക്കാർ, എൻ.ജി.ഓ. സംഘടനകൾക്കായി ഏതാനും സാമൂഹ്യ ബോധവൽക്കരണ പ്രചാരണങ്ങളിലും ഇദ്ദേഹം സജീവ സാന്നിധ്യം വഹിച്ചിട്ടുണ്ട്.

ഇംഗ്ലീഷിനു പുറമെ എട്ട് ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച ഇക്ബാൽ മുഹമ്മദിന്റെ "Portrait & Function Photography" ഫോട്ടോഗ്രാഫി പഠനം ജനമധ്യത്തിലെത്തിക്കാൻ കാരണമായ ആദ്യ പ്രസിദ്ധീകരണമാണ്.  സഹസ്രാബ്ദം ആഘോഷിക്കുന്ന തഞ്ചാവൂർ പെരിയ കോവിലിനെ പ്രകീർത്തിച്ചുകൊണ്ടുള്ള  അദ്ദേഹത്തിന്റെ പുസ്തകമായ “വൈബ്രന്റ് അറ്റ് 1000” ഏറെ പ്രശംസ നേടിയിരുന്നു.  യുനെസ്കോയുടെ "ദി നീലഗിരിസ് മൗണ്ടെയ്ൻ  റെയിൽവേ ", " ചോളാ ആർക്കിടെക്ചർ"എന്നീ കോഫീ ടേബിൾ പുസ്തകങ്ങൾക്ക് ചിത്രങ്ങൾ പകർത്തിയവരിൽ ഇക്ബാലുമുണ്ടായിരുന്നു.  നിശ്ചല ഛായാഗ്രഹണത്തിന്റെ ലോകത്ത് ഇക്ബാലിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് പുരസ്കാരങ്ങളുടേയും സമ്മാനങ്ങളുടേയും രൂപത്തിൽ ഏറെ പ്രശസ്തിയും അംഗീകാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫി പഠന രംഗത്തുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസയ്ക്കും പുരസ്കാരങ്ങൾക്കും അർഹമായിട്ടുണ്ട്. ഫോട്ടോഗ്രഫി ഒരു വികാരവും ക്രിയാത്മക പ്രവർത്തിയുമായി കാണുന്ന വിധത്തിൽ കൂടുതൽ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

അനുരാധ ഇഖ്ബാൽ

അനുരാധ ഇഖ്ബാൽ

ഇക്ബാലാണു് എൽ.എൽ.എ ഓണ്ലൈനിന്റെ പിന്നിലെ ക്രിയാത്മകശക്തിയെങ്കിലും ആസൂത്രണത്തിന്റെയും പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിക്കുന്നത് അനുരാധയാണു്. ലൈറ്റ് & ലൈഫ് അക്കാദമിയുടെ സഹസ്ഥാപിക കൂടിയാണു് അവർ. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നു് കോമേഴ്സിൽ ബിരുദയും എക്കണോമിക്സിൽ

ബിരുദാനന്തര ബിരുദയും നേടി. അഡ്വെർടൈസിംഗിലും മാര്കെറ്റിങ്ങിലും ഡിപ്ലോമ നേടിയിട്ടുള്ള അവർ ദേശീയവും അന്തർദേശീയവുമായ അനവധി ട്രെയിനിങ് പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.അനുരാധ പരിസ്ഥിതി സംരക്ഷണ, സാമൂഹ്യാവബോധ പരിപാടികളിലും സജീവമാണു്. കലയിലൂടെ കുട്ടികളിലേക്കെത്തുകയും ജീവിതം പരിപോഷിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യുകയെന്നതാണു് അവരുടെ ജീവിതാഭിലാഷം.

പ്രഹ്ലാദ് മുരളീധരൻ

പ്രഹ്ലാദ് മുരളീധരൻ

ആളുകൾ എങ്ങനെ ചിന്തിക്കുന്നു, എന്തുകൊണ്ട് അവർ ഒരു പ്രത്യേകരീതിയിൽ പെരുമാറുന്നു, സമൂഹങ്ങളെ ചലനാത്മകമാക്കുന്നത് എന്താണു്, അഭിപ്രായഭിന്നതയ്ക്കു കാരണമെന്ത്, ആളുകളെ ഒരുമിപ്പിച്ചു നിർത്തുന്നതെന്ത്, അവരെ അകറ്റുന്നതെന്ത് ? ഇവയെല്ലാം കൗതുകം ഉണർത്തുന്നതാണ്. അതു തന്നെയാണ് പ്രഹ്ലാദ് മനശ്ശാസ്ത്രം തെരഞ്ഞെടുക്കാൻ കാരണവും. മെഡിക്കൽ സൈക്കോളജി യ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യവേ പ്രഹ്ലാദ് വ്യക്തികളിൽ നിന്ന് സമൂഹങ്ങളിലേക്കു തിരിഞ്ഞു. ആളുകളെ സ്വരച്ചേർച്ചയോടെ കൊണ്ടു പോകാൻ കഴിയുക എന്നത് ഒരു പ്രധാന പ്രവർത്തനമായിത്തീർന്നു. ഇക്ബാലിനോടൊപ്പം ധാരാളം സമയം ചെലവഴിച്ചതിൽ നിന്നു ലഭിച്ച അനുഭവപരിചയവും അദ്ദേഹത്തെപ്പോലെയുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്നും ചിത്രങ്ങളെടുക്കാൻ ലഭിച്ച മാർഗ നിർദ്ദേശങ്ങളും, സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി വർക്ഷോപ്പുകളിൽ അദ്ദേഹത്തിനു സഹായകമായി. ഒരു ഫോട്ടോഗ്രാഫിന് ആശയവിനിമയത്തിനുള്ള എല്ലാപ്രതിബന്ധങ്ങളെയും തകർക്കാൻ കഴിയും, കാരണം തെറ്റായ ആശയവിനിമയത്തിന് യാതൊരു സാദ്ധ്യതയുമില്ലാത്ത സാർവത്രികഭാഷയാണതെന്ന് ഇതിലൂടെ അദ്ദേഹം മനസ്സിലാക്കി.

അവിടെ നിന്ന് ഉരുത്തിരിഞ്ഞ ആശയം , ഇക്ബാൽ മുഹമ്മദുമായും അനുരാധയുമായും കൈ കോർക്കുന്നതിന് പ്രഹ്ലാദിനെ പ്രേരിപ്പിച്ചു. ആത്മപ്രകാശനത്തിന് ആളുകളെ സഹായിക്കുന്നതിനും അതേ സമയം തന്നെ എല്ലാവരുടെയും മാനസികതലത്തെ ഉയർത്തുന്ന ഒരു കലാരൂപവുമായി അവരെ ബന്ധപ്പെടുത്തുന്നതിനും photographyയെ എങ്ങനെ ഉപയോഗിക്കാം എന്ന് അറിയുന്നതിനായിരുന്നു ഇത്.

ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എൽ.എൽ.എ ഓൺലൈൻ ഫോട്ടോഗ്രാഫി എഡ്യൂക്കേഷൻ പ്രോഗ്രാം സഹായിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

Like Light & Life Academy’s professional photography programme and India’s first book on photography in 8 languages, Portrait & Function Photography, LLA Online photography program is also a pioneering effort.