Every Mentor of the LLA Online program has graduated with a Post Graduate Diploma in Professional Photography from Light and Life Academy, having undergone incredibly rigorous training. They are currently practicing their art across India and come from varied backgrounds & cultures, wielding a treasure of aesthetic sensibilities. There will be consistency in terms of feedback given since everyone graduated from the same technical and artistic training at LLA.
Ajit SN
അജിത് S.N ഒരു ബഹുരാഷ്ട്ര റീട്ടെയിൽ കമ്പനിക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ ജോലി ഇഷ്ടപ്പെട്ടിരുന്നെങ്കിലും, ചെറുപ്പം മുതൽക്കേ ന്ത്രോപകരണങ്ങളോടും മുറിയിൽ കാറുകൾ, ബൈക്കുകൾ എന്നിവയുടെ എണ്ണമറ്റ പോസ്റ്ററുകൾ തിക്കുന്നതിനോടുമുണ്ടായിരുന്ന താല്പര്യം ഫോട്ടോഗ്രാഫിയിലേക്ക് അദ്ദേഹത്തെ നയിച്ചു. വളരെയധികം ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം LLAയിൽ ചേരാൻ തീരുമാനിച്ചു. അജിത്തിന് എല്ലാം പെട്ടെന്നായിരുന്നു: പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന രീതിയിൽ ഒരു കരിയർ ഉണ്ടാക്കുന്നതിനായി കോർപറേറ്റ് ലോകത്തു നിന്ന് ചുവടു മാറിയതു പോലെ. പെട്ടെന്നുള്ള തിരുമാനങ്ങളാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഭരിച്ചത്.
ആദ്യം മുങ്ങലിനു പോകുമ്പോൾ അദ്ദേഹം വളരെ ആവേശഭരിതനായിരുന്നു. മുങ്ങലിനെ ക്കുറിച്ച് ഒരു ധാരണയുമില്ലാതെ തന്നെ അണ്ടർവാട്ടർ ഫോട്ടോഗ്രാഫി . ഉപകരണങ്ങളിൽ അദ്ദേഹം ഗണ്യമായ സമയം ചെലവഴിച്ചു. ഇപ്പോൾ അദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ച് വെള്ളത്തിനടിയിലെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പകർത്തുന്ന ഒരു അംഗീകൃത മുങ്ങൽ വിദഗ്ദ്ധനാണ്. താമസിയാതെ, ജലത്തിനടിയിൽ നിന്നുള്ള ചിത്രങ്ങളുടെ വിപുലമായ ശേഖരത്തിന്റെ ഒരു പ്രദർശനം സംഘടിപ്പിക്കാൻ അദ്ദേഹം ആലോചിക്കുന്നു.
വാഹനങ്ങളുടെയും ജീവിതശൈലീ ഉല്പന്നങ്ങളുടെയും ചിത്രങ്ങൾ പകർത്തുന്നത് അദ്ദേഹം ആസ്വദിക്കുന്നു. എൽ.എൽ.എ കുടുംബത്തിന്റെ ഒരു അവിഭാജ്യഘടകമാണ് അജിത്. ഫോട്ടോഗ്രാഫിയോട് അദ്ദേഹത്തിനുള്ള അഭിനിവേശം ചെത്തി മിനുക്കപ്പെട്ടത് എൽ.എൽ.എ യിൽ വച്ചാണ്. തീരെ വിദഗ്ദ്ധനല്ലാത്ത ഒരാളെ ഫോട്ടോഗ്രാഫിയുടെ തെറ്റും ശരിയും മനസ്സിലാക്കാൻ സഹായിക്കുകയും ഫോട്ടോഗ്രാഫി വിദ്യാഭ്യാസം വ്യാപിപ്പിക്കുകയുമാണ് അദ്ദേഹത്തിന്റെ സ്ഥാപിതതാല്പര്യങ്ങൾ.
ഉപദേഷ്ടാക്കൾക്കും പഠിതാക്കൾക്കും ഒരു പോലെ അറിവ് നൽകാനും നേടാനും ഉള്ള ഒരു വേദിയാണ് അദ്ദേഹം എൽ.എൽ.എ ഓൺലൈനിനെ നോക്കികാണുന്നത് അദ്ദേഹം എൽ.എൽ.എ ഓൺലൈൻ എന്ന വേദിയെ നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,അദ്ദേഹത്തിൽ
നിന്ന് പഠിതാക്കൾ പഠിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവരിൽ നിന്ന് അദ്ദേഹം പഠിക്കുന്നതും.
Akshay Sharma
ന്യൂഡൽഹിയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറാണ്. കോർപ്പറേറ്റ് ലോകത്ത് management
ന്യൂഡൽഹിയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറാണ്. കോർപ്പറേറ്റ് ലോകത്ത് മാനേജ്‌മന്റ്, കൺസൾട്ടിങ്, മാർക്കറ്റിങ് & അഡ്വെർടൈസിങ് എന്നീ മേഖലകളിൽ അഞ്ചു വർഷത്തിലധികം ചെലവഴിച്ച ശേഷം ഫോട്ടോഗ്രാഫിയിൽ ഒരു വർഷം നീളുന്ന ഒരു പ്രോഗ്രാം ചെയ്യാൻ 2015ൽ ലൈറ്റ് & ലൈഫ് അക്കാദമിയിലെത്തി.
വാണിജ്യപരമായി അദ്ദേഹം ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ബ്രാൻഡുകളുടെ (ഫോട്ടോഗ്രാഫി, ആർക്കിടെക്ച്ചർ & ഇന്റീരിയർ, ലക്ഷ്വറി സ്റ്റിൽ ലൈഫ്) പങ്കാളിയാണ്. ഒരു ബ്രാൻഡിന്റെ കഥ പറയുന്ന അർത്ഥപൂർണ്ണമായ ദൃശ്യാനുഭവം സൃഷ്ടിക്കുകയാണുദ്ദേശം. വ്യക്തിപരമായി, ശില്പകലകളുടെ ദൃശ്യങ്ങൾ, ക്ഷണികമായ നിമിഷങ്ങൾ, സസ്യങ്ങളുടെ ആകർഷണീയത, മികച്ച ഡിസൈൻസ് എന്നിവ ശേഖരിക്കുന്നതിലാണ് അദ്ദേഹത്തിനു താല്പര്യം.
ഭൗമരാഷ്ട്രീയസംഭവങ്ങൾ, ശാസ്ത്രസാങ്കേതികമേഖലയിലെ വഴിത്തിരിവുകൾ, മനുഷ്യാവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് അക്ഷയ് ; ഇതെല്ലാം ഉയർന്നു വരുന്നത് തത്വചിന്ത, മനശ്ശാസ്ത്രം, പ്രകൃതിയുടെ ലോകം, സ്വതന്ത്രസംഗീതം, കല എന്നിവയോടുള്ള അദ്ദേഹത്തിന്റെ താല്പര്യത്തിൽ നിന്നാണ്.
ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ എൽ.എൽ.എ ഓണ്ലൈനിന്റെ ഭാഗമായിരിക്കുന്നതിനാൽ പരിശീലനം, ഘടനാപരമായ പഠനം എന്നിവയോടുള്ള തന്റെ അഭിനിവേശത്തെ തൃപ്തിപ്പെടുത്താൻ അക്ഷയ്ക്കു സാധിക്കുന്നു. ആവിഷ്കാരത്തിന്റെയും അന്വേഷണത്തിന്റെയും മാധ്യമം എന്ന നിലയിൽ ഫോട്ടോഗ്രാഫിയുടെ ജനാധിപത്യവൽക്കരണത്തിലേക്ക് നയിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നതിൽ അദ്ദേഹത്തിന് ആവേശമുണ്ട്.
Akshaya Vaidyanathan
തങ്ങളുടെ അഭിനിവേശങ്ങളെയും സാധാരണ ജോലിയെയും ഒരുമിപ്പിച്ചു കൊണ്ടുപോയ ആളുകളുടെ കുടുംബത്തിൽ നിന്നു വന്നതിനാൽ അക്ഷയക്ക് പ്രചോദനത്തിനു കുറവില്ലായിരുന്നു. HR Professional ആയിരുന്ന അവരുടെ പിതാവ് നല്ലൊരു നടൻ കൂടി ആയിരുന്നു! അഭിനയമാണ് തന്റെ പിതാവിനെ കൂടുതൽ സന്തോഷ വാനാക്കിയിരുന്നത് എന്നു പെട്ടെന്നു തിരിച്ചറിഞ്ഞ അക്ഷയ, പിതാവിന്റെ പാത പിന്തുടർന്ന്, സിനിമാട്ടോഗ്രാഫിയും ഫോട്ടോ ഗ്രാഫിയും പോലെ തനിക്കു താല്പര്യമുള്ള ക്രിയാത്മകമേഖലകളിൽ വ്യാപൃതയാകാൻ തീരുമാനിച്ചു. ഇലക്ട്രോണിക് മീഡിയയിയിലുള്ള തന്റെ ബിരുദം അവർ പൂർത്തിയാക്കി. അവർ ഒരിക്കലും ഒരു പുസ്തകപ്പുഴുവായിരുന്നില്ല. സ്വയം ചെയ്തു തീർക്കാവുന്ന ദൗത്യങ്ങളാണ് അവർ ഇഷ്ടപ്പെട്ടത്. കോളേജിലെ രണ്ടാം വർഷത്തിൽ ഫോട്ടോ ഗ്രാഫി പരിചയപ്പെട്ട ശേഷം അവർ തിരിഞ്ഞു നോക്കിയിട്ടേയില്ല. തുടക്കത്തിൽ സിനിമാട്ടോഗ്രാഫിയുടെ ആരാധികയായിരുന്നെങ്കിലും പച്ചയായ വികാരങ്ങൾ പകർത്തുന്ന ആളുകളുടെ അനർഘ നിമിഷങ്ങൾ ഒപ്പിയെടുക്കാനുള്ള അവരുടെ അഭിനിവേശമാണ് ഫോട്ടോഗ്രാഫിയിൽ മുഴുവൻ സമയവും വ്യാപൃതയാകുന്നതിലേക്ക് അവരെ നയിച്ചത്. അക്ഷയക്ക് ഫോട്ടോഗ്രാഫി ഒരു നേരമ്പോക്കു മാത്രമായിരുന്നില്ല.ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാകാൻ അവർ ആഗ്രഹിച്ചു.
എൽ.എൽ.എയിൽ പ്രൊഫെഷണൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തരബിരുദം പൂർത്തീകരിച്ച ശേഷം ഇപ്പോൾ അവർ ഫാഷൻ & ഫുഡ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചെന്നൈയിൽ ആർട് പ്രാക്ടീസ് ചെയ്യുന്നു. തന്റെ ഫാഷൻ ഫോട്ടോഗ്രാഫിയിലൂടെ അവർ ചില സന്ദേശങ്ങളും കഥകളും ആളുകളിലേക്ക് കൂടുതലായി എത്തിക്കാൻ ശ്രമിക്കുന്നു. ഭക്ഷണത്തോടും ഫുഡ് സ്റ്റൈലിംഗിനോടുള്ള പ്രിയം ഫുഡ് ഫോട്ടോഗ്രാഫിയിലേക്കെത്തിച്ചു.
എല്ലാ ദിനവും ആവേശം നിറഞ്ഞ ഒരു പുതിയ ജീവിതം,ഒരു പുതിയ കാഴ്ചപാട് ഫോട്ടോഗ്രാഫി തനിക്കു നൽകി എന്ന് അക്ഷയ പറയുന്നു. ഇനിയൊരിക്കലും ഉണർന്നെണീറ്റ ശേഷം അവർ ഇങ്ങനെ പറയില്ല “ദൈവമേ,എനിക്കിന്നു ജോലിക്കു പോകണമല്ലോ.’’അവർ എൽ.എൽ.എ ഓൺലൈനിൽ ചേർന്നതിന്റെ കാരണം ലളിതമാണ്, തന്റെ ലോകത്തെ മാറ്റിമറിച്ച കലാരൂപം പരമാവധി ആളുകൾക്ക് പങ്കു വക്കാൻ അവർ ആഗ്രഹിക്കുന്നു.
Ankit Gupta
അങ്കിത് ഗുപ്ത വളർന്നത് ഡൽഹിയിലാണ്. ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്നതിനാൽ ടേബിൾ ടെന്നീസിനും ബാഡ്മിന്റണുമൊപ്പം, അവസരം കിട്ടുമ്പോഴൊക്കെ അതും അദ്ദേഹം കളിക്കുമായിരുന്നു. അക്കാലത്ത് തനിക്കു ചുറ്റും ഉള്ളവരെപ്പോലെ തന്നെ സ്കൂൾ പഠനത്തിനു ശേഷം അങ്കിതിനും രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നു, ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ ആവുക. അങ്കിത് ആദ്യത്തേതു തെരഞ്ഞെടുക്കുകയും എഞ്ചിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. കോളേജിൽ നിന്നു തന്നെ ഇൻഫോസിസിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും മൈസൂറിലേക്ക് മാറുകയും ചെയ്തു. മൈസൂറിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുൻപ് അദ്ദേഹത്തിന്റെ അമ്മ ഒരു DSLR സമ്മാനിച്ചു. ഇതായിരുന്നു അങ്കിതിന്റെ തുടക്കം. വിദേശത്ത് MBA ചെയ്യുക എന്ന ലക്ഷ്യവും വച്ചു കൊണ്ട് നാലു വർഷം അദ്ദേഹം ഇൻഫോസിസിൽ ജോലി ചെയ്തു.
മൈസൂറിൽ അങ്കിത് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയുമായി ഒരിക്കൽ ഉണ്ടായ സംഭാഷണത്തോടെ ഇതിനെല്ലാം മാറ്റം വന്നു. എല്ലാ മക്കളും വിദേശത്തായതിനാൽ തനിച്ചു താമസിക്കുന്ന ഒരു പ്രായമായ സ്ത്രീയായിരുന്നു അവർ. അങ്കിതും വിദേശത്തേക്ക് ഉടനെ പോകാനിരിക്കുന്നതിനാൽ, എത്ര നാൾ കൂടുമ്പോൾ മക്കൾ വരാറുണ്ട് എന്ന് അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അഞ്ചു വർഷം മുൻപാണ് അവർ അവസാനം വന്നതെന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ അങ്കിതിന്റെ പദ്ധതി മുഴുവൻ മാറുകയും ഇന്ത്യയിൽ തന്റെ കുടുംബത്തോടൊപ്പം തന്നെ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. ഇൻഫോസിസ് വിട്ട് അദ്ദേഹം ഡൽഹിക്കു തിരിച്ചു പോയി. പിതാവിന്റെ ബിസിനസിൽ ഒപ്പം കൂടുന്നത് അത്ര നല്ല ഒരു അവസരമല്ലാത്തതിനാൽ അദ്ദേഹം ഫോട്ടോഗ്രാഫിയിലേയ്ക്കു തിരിഞ്ഞു. കൂട്ടുകാരിൽ നിന്നും തന്റെ കുടുംബത്തിൽ നിന്നും തന്റെ ഫോട്ടോഗ്രാഫുകളുടെ മേന്മയ്ക്കു ലഭിച്ച പ്രോത്സാഹനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. കാഷ്മീരിൽ മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിലായിരുന്നപ്പോഴത്തെ ഒരു പ്രഭാതം അദ്ദേഹം പ്രത്യേകം ഓർമിക്കുന്നു. അവിടെ വച്ചാണ് ഫോട്ടോഗ്രാഫിയോടുള്ള തന്റെ അഭിനിവേശം അദ്ദേഹം തിരിച്ചറിയുന്നത്, കാരണം മനസ്സിൽ അദ്ദേഹത്തിന്റെ ചിന്തകൾ മുഴുവൻ അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ചിത്രത്തിൽ പകർത്താനും അത് എന്നെന്നേക്കുമായി സൂക്ഷിച്ചു വെക്കുന്നതിനെ കുറിച്ചായിരുന്നു.
ഒട്ടും ആലോചിക്കാതെ ബാഗുകൾ പാക്ക് ചെയ്ത് അദ്ദേഹം LLAയിൽ എത്തുകയും ട്രാവൽ, നെയ്ച്ചർ, ആർക്കിടെക്ചർ, ഇന്റീരിയർ ഫോട്ടോഗ്രാഫി എന്നിവയിൽ സ്‌പെഷലൈസ് ചെയ്ത് പ്രൊഫെഷണൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കുകയും ചെയ്തു. സമൂഹത്തിനു തിരിച്ചു നൽകുക എന്നതാണ് അങ്കിതിന്റെ പ്രധാന അജണ്ട. എൽ.എൽ.എ ഓൺലൈനിലൂടെ വളരെ താല്പര്യമുള്ളവർക്ക് ഫോട്ടോഗ്രാഫിയിലുള്ള തന്റെ അറിവ് പങ്കുവക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
Arnab Nath
ഒരു ഫോട്ടോഗ്രാഫറായിരുന്ന, അദ്ദേഹത്തിന്റെ പിതാവായിരുന്നു ഫോട്ടൊഗ്രാഫിയെടുക്കാനുള്ള അർണബിന്റെ ആദ്യത്തെ പ്രചോദനം. നന്നേ ചെറുപ്പത്തിൽത്തന്നെ, തന്റെ പിതാവ് പല തരത്തിലുള്ള ഉപകരണങ്ങളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതും കാലക്രമേണ, പ്രദർശനചിത്രങ്ങളുടെ അച്ചടി കേന്ദ്രമായി മാറിയ ജംഷദ്പൂരിലെ ലാബ് സ്ഥാപിക്കുന്നതും അദ്ദേഹം കണ്ടു.
ഇവിടെ വച്ചാണ് ഫോട്ടോഗ്രാഫിയിലെ മഹാന്മാരായ കലാകാരന്മാരെ കണ്ടു മുട്ടാൻ അർണബിന് അവസരം ലഭിച്ചത്. മൂന്നാം സ്റ്റാൻഡേർഡ് മുതൽ തന്നെ അർണബ് ചിത്രങ്ങളെടുക്കാൻ തുടങ്ങുകയും കുടുംബത്തിലെ ചടങ്ങുകളിൽ അംഗീകൃത ഫോട്ടോ ഗ്രാഫറായി മാറുകയും ചെയ്തു.
മാസ്സ് കമ്മ്യൂണിക്കേഷൻ & ഫിസിക്സിൽ സ്‌പെഷലൈസ് ചെയ്യാനായി അർണബ് പൂനെയിലെ ഫെർഗുസൺ കോളേജിൽ ചേർന്നു. കാരണം ഫോട്ടോ ഗ്രാഫി ഒരു പഠനമേഖലയായിട്ടുള്ള ചുരുക്കം ചില കോഴ്സുകളിൽ ഒന്നായിരുന്നു ഇത്. ഇതായിരുന്നു ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ആകർഷണം ഒരു അഭിനിവേശമായി വളരുന്ന തിനിടയാക്കിയ വഴിത്തിരിവ്.
അർണബ് ലൈറ്റ് & ലൈഫ് അക്കാദമി യിൽ ചേരുകയും 2003ൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കുകയും ചെയ്തു. പ്രോഡക്റ്റ്, ഓട്ടോമൊബൈൽ, പോർട്രെയ്റ് ഫോട്ടോഗ്രാഫി എന്നിവയാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 2008 മുതൽ അദ്ദേഹം എൽ.എൽ.എയിലെ ഒരു അദ്ധ്യാപകനാണ്. തന്നെ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ വളർന്നുകൊണ്ടേയിരിക്കാൻ സഹായിക്കുന്ന ചില വ്യക്തിപരമായ പ്രോജക്റ്റുകളിലും അദ്ദേഹം കുറേ സമയം ചെലവഴിക്കുന്നുണ്ട്. സൗത്താഫ്രിക്കൻ ടൂറിസത്തിനുള്ള ഒരു ഷൂട്ട്, കുംഭമേള, മഥുരയിലെ ഹോളി ആഘോഷങ്ങൾ,പുഷ്കര ഉൽസവം എന്നിവയുടെ ദൃശ്യാവതരണം എന്നിവയാണ് അവയിൽ ചിലത്.
കൂടുതലാളുകൾ ഫോട്ടോഗ്രാഫി പഠിക്കുകയും ഒരു കലാരൂപമെന്ന നിലയിൽ അതിനെ അംഗീകരിക്കുകയും ചെയ്യണമെന്നാണ് അർണബ് ആഗ്രഹിക്കുന്നത്. രാജ്യത്ത്ഫോട്ടോഗ്രാഫി വളരുന്നതിന് ഇത് വളരെ നിർണ്ണായകമാണ്. എൽ.എൽ.എ ഓൺലൈൻ ഇതു നേടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു,പ്രത്യേകിച്ചും അത് പല ഭാഷകളിൽ ഉള്ളതിനാൽ.
അർണബ് ഇന്ത്യയിലുടനീളം ഫോട്ടോഗ്രാഫി വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ അദ്ദേഹം എൽ.എൽ.എ ഓൺലൈനിൽ ഒരു അദ്ധ്യാപകൻ ആണ്.
Garima Chaudhary
കലയോടുള്ള ഗരിമയുടെ താല്പര്യം എട്ടാം സ്റ്റാൻഡേർഡിൽ വച്ച് ആരംഭിച്ചു. അപ്പോൾ മുതൽ ഇന്ത്യയിൽ ഫൈൻ ആര്ട്സുമായി ബന്ധപ്പെട്ട കോഴ്സുകളും കോളേജുകളും ഏതൊക്കെയെന്ന് ഊർജ്ജിതമായി അവർ അന്വേഷിക്കാൻ തുടങ്ങി. 12th സ്റ്റാൻഡേർഡ് പരീക്ഷക്കു ശേഷം അവർ സിവിൽ സർവീസ് തെരഞ്ഞെടുത്ത് ചരിത്രം പഠിക്കാൻ തുടങ്ങി.
എല്ലാം നന്നായി പോകുന്നുണ്ടായിരുന്നെങ്കിലും എന്തോ ഒരു കുറവ് അവർക്കനുഭവപ്പെട്ടു. നല്ല മാർക്കുകൾ മാത്രം കൊണ്ടു മാത്രം അവർ തൃപ്തയായിരുന്നില്ല. അല്പം കൂടുതൽ വേണം.
മാതാപിതാക്കളറിയാതെ അവർ ഒരു ആർട്സ് കോഴ്സിന് അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്തു. മാതാ പിതാക്കളെ ബോദ്ധ്യപ്പെടുത്തിയ ശേഷം അവർ കോഴ്സിൽ ചേർന്നു. അവിടെ വെച്ചാണ് ഫോട്ടോഗ്രാഫിയെ ആദ്യമായി പരിചയപ്പെടുകയും പഠിക്കുകയും ചെയുന്നത്. ഒരു വിവിതാറുമായി ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്കുള്ള അവരുടെ യാത്ര ആരംഭിച്ചു.
അവർ ഒരു വിഷ്വലൈസർ ആയി പ്രവർത്തിക്കുന്നതോടൊപ്പം അനിമേഷൻ ഐച്ഛികമായെടുത്ത് ഡിജിറ്റൽ മീഡിയയിൽ ബിരുദാനന്തരബിരുദം ചെയ്യുകയും ചെയ്തു. മാതാപിതാക്കളുമായി നിരന്തരം കലഹിച്ച ശേഷം ഒടുവിൽ, അവരുടെ കലയോടുള്ള അഭിനിവേശം മൂലം സന്തോഷവും സമ്പത്തികസ്ഥിരതയും നൽകുന്ന ഒരു കരിയർ തനിക്കു ലഭിക്കുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തി.
ഫോട്ടോഗ്രാഫിയിലുള്ള തന്റെ സർഗാത്മകകഴിവുകൾ ഭർത്താവിനെ ബോദ്ധ്യപ്പെടുത്തിയതു മൂലം അവർക്ക് സമ്മാനമായി ഒരു DSLR ലഭിച്ചു. പിന്നീട് അവർ എൽ.എൽ.എ യിലേക്ക് അപേക്ഷിക്കുകയും തന്റെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി ബിരുദാനന്തരബിരുദം പൂർത്തിയാക്കുകയും ചെയ്തു.
2011ലെ ഇ-കോമേഴ്സ് തരംഗത്തെ ഗരിമ മുന്നോട്ടു നയിച്ചു.വിവിധ ഇ-കോമേഴ്സ് സൈറ്റുകളുടെ ഫോട്ടോഗ്രാഫി അസൈൻമെന്റുകൾ ഏറ്റെടുക്കുകയും അതിൽ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. അപ്പ്ലൈഡ് ആർട്ടിലും ഫോട്ടോഗ്രാഫിയിലുമുള്ള തന്റെ അറിവുകൾ
സംയോജിപ്പിച്ചുകൊണ്ട് അവർ തന്റെ ആദ്യ സ്റ്റുഡിയോ 2011ൽ തുറക്കുകയും ഒട്ടേറെ ഫ്രീലാൻസ് വർക്കുകൾ ചെയ്ത് തൽഫലമായി തന്റേതായ ഒരു അനുപമശൈലി രൂപപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ബംഗളൂരുവിൽ താമസമാക്കിയിരിക്കുന്ന അവർ കലാസംവിധായിക, ഗ്രാഫിക് ഡിസൈനർ,ചിത്രകാരി, ഫോട്ടോഗ്രാഫർ, ബ്ലോഗർ എന്നീ നിലകളിലെല്ലാം പ്രസിദ്ധയാണ്.
ഫോട്ടോഗ്രാഫി ഒരു ബഹുജനകലാരൂപമാണെന്നു തന്നെ ഗരിമ ഉറച്ചു വിശ്വസിക്കുന്നു. പല വ്യത്യസ്ത ഭാഷകളിലൂടെ ബഹുജന ങ്ങളിലേക്കെത്താനുള്ള എൽ.എൽ.എ ഓണ്ലൈനിന്റെ പരിശ്രമമാണ് അവരെ ഏറ്റവും വിസ്മയിപ്പിച്ചത്. എൽ.എൽ.എ ഓൺലൈനിനെ ക്കുറിച്ച് നമ്മെപ്പോലെ തന്നെ അവരും ആവേശഭരിതയാണ്.
Kavitha Swaminathan
തിരുപ്പൂരിലെ ഒരു സമ്പന്നകുടുംബത്തിൽ നിന്നു വന്ന കവിതയ്ക്ക് എല്ലാ ആഴ്ചയിലും നല്ലൊരു തുക പോക്കറ്റ് മണിയായി ലഭിച്ചിരുന്നു. ആദ്യമൊക്കെ ഒരു കാര്യത്തിൽ താൻ ഉത്സുകയാണെന്ന് അവർ തിരിച്ചറിഞ്ഞു- ചോക്കളേറ്റുകൾ. അവരുടെ ഏറ്റവും നീണ്ടു നിന്ന ആവേശം ഇതായിരുന്നു. ഇപ്പോഴും കവിതയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ഒരു ചോക്കളേറ്റ് ബാർ മുഴുവനും കഴിക്കാനും അതേ സമയം തന്നെ അടുത്ത ചോക്കളേറ്റ് കഷണത്തിനു വേണ്ടി നോക്കാനും കഴിയും. സ്കൂളിൽ വച്ച് അവർ ശ്രദ്ധിച്ചിരുന്നതും നന്നായി പഠിച്ചിരുന്നതും അവർക്കിഷ്ടമുള്ള വിഷയങ്ങൾ മാത്രമായിരുന്നു- ഫിസിക്സ്, സുവോളജി, ബോട്ടനി. ഒരു ഡോക്ടറാകുകയായിരുന്നു ലക്ഷ്യം. കോളേജിലെ തന്റെ വൈദ്യശാസ്ത്ര പഠനത്തിന്റെ ഒരാഴ്ചയിൽ, തനിക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയില്ലെന്നു തീരുമാനിച്ച് അവർ പുറത്തു പോയി. പിന്നീട് അവർ ഒരു ബികോം കോഴ്സിനു ചേരാൻ ശ്രമിച്ചെങ്കിലും വളരെ താമസിച്ചു പോയിരുന്നു. ഏതാണ്ടെല്ലാ കോളേജുകളിലും പ്രവേശനം പൂർത്തിയായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത് ഉർവശീശാപം ഉപകാരം എന്നു പറയുന്നതു പോലെ അനുഗ്രഹമായിതീർന്നുവെന്നാണ് കവിത പറയുന്നത്. മറ്റു മാർഗ്ഗങ്ങൾ
ഇല്ലാത്തതിനാൽ പെരുന്തുറൈയിലെ മഹാരാജാസ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സിനു ചേർന്നു. ഒരു pentax k 100ഉം ഒരു ഡാർക്ക് റൂമും മനസ്സിന്റെ മുക്കിലും മൂലയിലും പരതാനുള്ള സ്വാതന്ത്ര്യവും കൂടിച്ചേർന്നപ്പോൾ കവിതക്ക് ഫോട്ടോഗ്രാഫിയുടെ ശക്തി ബോദ്ധ്യപ്പെട്ടു. 1500ലധികം പേരുള്ള ഈ കോളേജിൽ 6 വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളെയാണ് ഏറ്റവും ആവശ്യമുള്ളത്. എല്ലാറ്റിനും പുറമേ, ആർക്കാണ് തങ്ങളുടെ ഒരു നല്ല ചിത്രം വേണ്ടാത്തത്? ഫോട്ടോഗ്രാഫി നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും പ്രകാശമാനമാക്കും, കവിത പറയുന്നു. ചിത്രങ്ങളെടുക്കുമ്പോൾ അവർക്ക് ഒരു നായയുടെ വേദന മനസ്സിലാകും, തഴുകിക്കടന്നു പോകുന്ന ഇളം കാറ്റിനെ അനുഭവിക്കാനാകും, പൂക്കളുടെയും ആകാശത്തിന്റെയും വർണ്ണം കണ്ടു സ്തബ്ധിച്ചു പോകും. ഫോട്ടോഗ്രാഫിയിലൂടെ അവരുടെ ചുറ്റുമുള്ള ലോകം പരിധിയില്ലാത്ത സൗന്ദര്യത്തിന്റെ അപാരതയായി മാറും, ലോകം അറിയാൻ തുടങ്ങും. കവിതക്കറിയാം, ജീവിതത്തിന്റെ ശിഷ്ടകാലം താനൊരു ഫോട്ടോഗ്രാഫറാകാൻ പോകുകയാണെന്ന്.
അവർ മുൻപ് 2002ൽ എൽ.എൽ.എ യിൽ പഠിച്ചിട്ടുള്ളതാണ്. എല്ലാ ദിവസവും ഒരു വെളിപാടാണെന്ന് അവിടെ വച്ച് അവർക്കു ബോദ്ധ്യപ്പെട്ടു.
കോഴ്സിനു ശേഷവും, ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ വളരേണ്ടതുണ്ടെന്നു തോന്നുമ്പോഴൊക്കെ മറ്റൊരു പ്രൊഫഷനൽ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ അവർ നോക്കിക്കാണുമായിരുന്നു. ജീവിതകാലം മുഴുവൻ വിദ്യാർത്ഥിയായിരിക്കുമെന്നും അറിവിനു വേണ്ടിയുള്ള ദാഹവും ഒരു ഫോട്ടൊഗ്രാഫറാകാനുള്ള ആഗ്രഹം നില നിൽക്കുമെന്നും അവർക്കു മനസ്സിലായി. കോളേജിലെ വിദ്യാഭ്യാസനിലവാരം നോക്കി നടത്തിക്കൊണ്ട് അവർ ഇപ്പോൾ ലൈറ്റ് & ലൈഫ് അക്കാദമിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ ഊട്ടിയിലെ ആളുകളെയും പ്രദേശങ്ങളെയും ഓർമ്മകളെയും പകർത്തിക്കൊണ്ട് വെളിച്ചത്തിനു പിന്നാലെ
സഞ്ചരിക്കുകയും ചെയ്യുന്നു. പഠിതാക്കളിൽ നിന്ന് ഓരോ ദിവസവും പഠിക്കുന്നതോടൊപ്പം തന്നെ വിഷയത്തിലെ തന്റെ അഗാധമായ അറിവ് അവർക്കു പകരുകയും ചെയ്യുന്നു. ഫോട്ടോഗ്രാഫിയുടെ ആഴങ്ങൾ തേടുന്ന പുതിയ ക്രിയാത്മക മനസ്സുകളെ കണ്ടുമുട്ടുന്നത് അവർക്ക് അവാച്യമായ സംതൃപ്തി നൽകുന്നു. അവർ പറയുന്നു, എൽ.എൽ.എ ഓൺലൈൻ അവർക്ക് പ്രത്യേകിച്ചു പ്രിയപ്പെട്ടതാണ്. കാരണം 9 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ലഭ്യമായതിനാൽ , ഫോട്ടോഗ്രാഫിയെക്കുറിച്ചു പഠിക്കാൻ അദമ്യമായ ആഗ്രഹമുള്ള ഫോട്ടോഗ്രാഫർമാർക്ക് പ്രചോദനം ലഭിക്കാൻ അതു സഹായിക്കും.
Khushboo Agarwal
ഓർമ്മകളിലൂടെ നടക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം, തന്റെ ചെറുപ്പത്തിലെ സുഖകരമായ മേഖലയായ കൽക്കട്ട വിട്ട് ചെന്നൈയിലേക്കു വരാനും സ്വന്തം ബിസിനസ്സ് തുടങ്ങാനും എന്റെ പിതാവ് ധൈര്യം കാണിച്ചു. അതു കൊണ്ട് എനിക്ക് രണ്ടു നല്ല ലോകങ്ങൾ കിട്ടി, ഉത്തരേന്ത്യൻ ആചാരങ്ങളിൽ വേരൂന്നിയ അടിത്തറയും അതേ സമയം
തമിഴുമായുള്ള ഒരു സുന്ദരമായ ബന്ധവും: ആളുകൾ, ഭക്ഷണം, സംസ്കാരം, പ്രദേശം. അവർ പറയുന്നതു പോലെ, വ്യത്യസ്തതയാണ് ജീവിതത്തിന്റെ രുചിക്കൂട്ട്.
സ്കൂളിൽ വച്ച് ഞാൻ ഒരു കൂട്ടം പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു- നൃത്തം, നാടകം, ഡിബേറ്റിങ്ങ്. പാടുന്നതിൽ ഞാൻ മോശമായിരുന്നെങ്കിലും സ്കൂൾ ക്വയറിൽ പാടിയിരുന്നു. ക്ലാസിൽ ഒന്നാമതായിരുന്ന ഞാൻ പഠനത്തിനു തന്നെയാണ് മുൻഗണന നൽകിയിരുന്നത്. 10th സ്റ്റാൻഡേർഡ് പരീക്ഷാഫലം വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. സ്കൂളിൽ അഞ്ചാമതെത്താൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.
എന്റെ ആത്മവിശ്വാസം തകർന്നു. പശ്ചാത്താപത്തിന്റെ കാലഘട്ടമായിരുന്നു അത്. അടുത്ത രണ്ടു വർഷം അലസമായി പോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ ശരിക്കും ആസ്വദിച്ചിരുന്ന കാര്യത്തിൽ മുഴുകാൻ തുടങ്ങി, നൃത്തം. എനിക്ക് സമ്മാനങ്ങൾ കിട്ടാനും ഞാൻ ഒരു നർത്തകിയായി അറിയപ്പെടാനും തുടങ്ങി. ഭരതനാട്യം, കഥക്, ഗൂമർ എന്നീ നൃത്തരൂപങ്ങളെല്ലാം ഞാൻ ആസ്വദിച്ചു പഠിച്ചു തുടങ്ങി. പിന്നീട് ഞാൻ Jive, Salsa, Bhachatha എന്നിവ കൂട്ടിച്ചേർത്തു. ജീവിതം മെച്ചപ്പെട്ടു തുടങ്ങി.അക്കാഡമിക്സ് എന്റെ രംഗമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷൻ എടുക്കാൻ ഞാൻ തീരുമാനിച്ചു. അതിലാണ് ഞാൻ ഫോട്ടൊഗ്രാഫി കണ്ടെത്തിയത്. എന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തി. തികച്ചും പുതിയ ഒരു ലോകവുമായി ബന്ധപ്പെടാൻ ഫോട്ടോഗ്രാഫി എനിക്ക് അവസരമൊരുക്കി. നാഗരികതയിൽ നിന്ന് ലാളിത്യത്തിലേക്ക്. ആ വ്യത്യസ്തത ഒരു ലഹരിയായി.അപ്പോഴാണ് Light & Life Academy വിളിക്കുന്നത്. അവിടത്തെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.
ഇപ്പോഴും ഞാൻ വ്യത്യസ്തത തേടിക്കൊണ്ടിരിക്കുന്നു. എന്റെ ജോലി ഫോട്ടോഗ്രാഫിയാണെങ്കിലും, ഇപ്പോഴും ഞാൻ നൃത്തം ചെയ്യാനും നൃത്തം പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു. ഇതിനിടെ ഛായാഗ്രഹണം ചെയ്യാമെന്നും കുറച്ചു തിയറ്റർ ചെയ്യാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഫോട്ടോഗ്രാഫിയിലുള്ള എന്റെ അറിവ് മറ്റുള്ളവരുമായി പങ്കു വക്കാനും എൽ.എൽ.എ ഓൺലൈനിലൂടെ അവരുടെ നൈസർഗികമായ കഴിവുകൾ പുറത്തെടുക്കാൻ അവരെ സഹായിക്കാനും എനിക്ക് സുന്ദരമായ ഒരു അവസരമാണ് കിട്ടിയിരിക്കുന്നത്. എന്റെ സന്തോഷത്തിന്റെ പാത്രം നിറഞ്ഞൊഴുകുന്നു.
Mihir Hardikar
എനിക്കു മാർഗമുണ്ടായിരുന്നെങ്കിൽ ഞാൻ ഷൂ ഡിസൈൻ ചെയ്യാൻ പോയേനേ.കാരണം എങ്ങനെ ഷൂ ഡിസൈനർ ആകാമെന്നും നൈക്കിയിൽ ഒരു ജോലി നേടാമെന്നും എന്റെ കസിന്റെ കമ്പ്യൂട്ടറിൽ പരതാൻ ഞാൻ മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു. എനിക്കൊരു ഷൂ ഡിസൈനർ ആകണമെന്നു ഞാൻ പറയാറുണ്ടായിരുന്നുവെന്ന് പറഞ്ഞ് എന്റെ സ്കൂളിലെ കൂട്ടുകാരുടെ മാതാപിതാക്കൾ ഇപ്പോഴും കളിയാക്കാറുണ്ട്. അവർക്കത് ഒരു ചെരുപ്പുകുത്തിയാകുന്നതു പോലെയായിരുന്നു!
12th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, കണക്കിലെ ഡെറിവയ്റ്റീവ്‌സും പരാബോളയും പരിഹരിക്കുന്നതിനെക്കാൾ ബയോളജിയിലെ സസ്യത്തിന്റെയും തവളയുടെയും ചിത്രങ്ങൾ വരയ്ക്കുന്നതാണ് ഞാൻ ആസ്വദിച്ചിരുന്നത്. അതു കൊണ്ട് ഞാൻ കൊമേർഷ്യൽ ആർട് തെരഞ്ഞെടുക്കുകയും മുംബൈയിലെ JJ school of Artൽ ചേരുകയും ചെയ്തു എന്റെ ഹൃദയത്തിനു ചേരുന്ന മേഖല തെരഞ്ഞെടുക്കാനും സാധിച്ചു. എന്റെ സീനിയേഴ്സിന്റെ നിരന്തരമായ പ്രേരണയിൽ അഡ്വെർടൈസ്‌മെന്റിന്റെ വിവിധ മേഖലകളായ അനിമേഷൻ, ഇല്ലുസ്ട്രേഷൻ, എക്സിബിഷൻ പ്രദർശനം, ഫോട്ടോഗ്രാഫി എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയും അഡ്വെർടൈസ്‌മെന്റിന്റെ ഐഡിയേഷനേക്കാൾ എക്‌സിക്യൂഷനിലാണ് എനിക്കു കഴിവു കൂടുതലെന്നു തിരിച്ചറിയുകയും ചെയ്തു.
എൽ.എൽ.എ ഒരു വെളിപാടായിരുന്നു. ഒരേ സമയം പഠിച്ചതു മറക്കുകയും പഠിക്കുകയും ചെയ്യുക. എത് അസ്സൈനെമറ്റുകൾ കിട്ടിയാലും ഞാൻ ഒരു കൈ നോക്കുമായിരുന്നു. കൂടുതൽ പാചകം ചെയ്യാനും തുടങ്ങി; നിറങ്ങൾ, ടെക്സ്ച്ചറുകൾ,ചേരുവകളുടെ പുതുമ എന്നിവയിൽ പരീക്ഷണം നടത്തി. മറ്റേതൊരു ഫോട്ടോഗ്രാഫിയെക്കാളും ഫുഡ് & ബീവറേയ്ജ് ഫോട്ടോഗ്രഫിയാണ് ഞാൻ ആസ്വദിക്കുന്നതെന്ന് ക്രമേണ മനസ്സിലായി.
പ്രാദേശികയാത്രകളിലൂടെ പതിയെ പതിയെ ഞാൻ ഭക്ഷണസംബന്ധമായ വ്യക്തിപരമായ projects ചെയ്തു നോക്കുകയായിരുന്നു. ഇത്തരം പ്രൊജെക്ടുകളിലൂടെ എന്റെ ലാൻഡ്‌സ്‌കേപ്പ്, പോർട്രെയ്റ്സ്, സ്റ്റിൽ ലൈഫ്, ഫുഡ് ഫോട്ടോഗ്രാഫി, എന്നിവയിലുള്ള അറിവും, താല്പര്യവും ഉപയോഗപ്പെടുത്താം എന്നു ഞാൻ തിരിച്ചറിഞ്ഞു. .
പല സമയങ്ങളിലും കലാകാരന്മാർക്ക് ഭാഷയുടെയും ആശയവിനിമയത്തിന്റെയും കാര്യത്തിൽ വൈഷമ്യമുണ്ടായേക്കാം.
പ്രാദേശികഭാഷകളിലുള്ള എൽ.എൽ.എ ഓൺലൈൻ പ്രോഗ്രാം അത്തരക്കാരിലേക്ക്
എത്താൻ സഹായകമാകും. ഈ പ്രോജക്ടിന്റെ ഭാഗമായിരിക്കുന്നതിൽ ഞാൻ തികച്ചും സന്തോഷവാനാണ്.
Monika Adlakha
വാക്കുകളുടെ ഏറ്റവും വലിയ പ്രശ്നം ഇതാണ്, എല്ലാവരും സംസാരിക്കാൻ തുടങ്ങുമ്പോൾ കേൾക്കാൻ ആരും ഉണ്ടാവില്ല. വിരാമം എന്നത് ഇല്ലാത്തത് എന്നെ അലട്ടുന്നു. നിങ്ങളെ നിരീക്ഷിക്കാനും ചിന്തിക്കാനും പങ്കു വെക്കാനും ആശയവിനിമയം നടത്താനും പ്രേരിപ്പിക്കുന്നത് ഈ വിരാമമാണ്. ഇതേ വിരാമമാണ് എന്റെ പുതിയ അവതാരത്തിൽ എന്നെ നിർവചിക്കുന്നത്- ഒരു ഫോട്ടോഗ്രാഫർ. ഞാൻ സ്വയം ഏറ്റു പറയുന്ന ഒരു ഫുഡ്‌ടീ ആണ്, അന്യരുടെ രഹസ്യങ്ങൾ കണ്ടു രസിക്കുന്നയാളാണ്, ഒരു എഴുത്തുകാരിയാണ്, ഒരു ഫോട്ടോഗ്രാഫറാണു് , ഒരു സഞ്ചാരിയാണ്.
പതിനഞ്ചു വർഷത്തോളം ഞാൻ വാക്കുകളാൽ ജീവിതത്തെ ആവിഷ്കരിച്ചു, ചിലപ്പോഴൊക്കെ മാധ്യമപ്രവർത്തകയായി, മറ്റു ചിലപ്പോൾ വിനിമയ വിദഗ്ദ്ധയായി. അത്ര മതിയായിരുന്നു, പക്ഷേ പോരാ. ജീവിതത്തിന്റെ ലക്ഷ്യം എന്നാൽ ലക്ഷ്യമുള്ള ജീവിതമാണ്. എന്റെ ഈ അന്വേഷണത്വര, അപൂർണ്ണതയെ മനസ്സിലാക്കാൻ സഹായിച്ചു, കണ്ണുകൾ കൊണ്ട് കാഴ്ചകൾ എങ്ങനെ അനുഭവിച്ചറിയണമെന്ന് എന്നെ പഠിപ്പിച്ചു, മറഞ്ഞിരിക്കുന്ന സൗന്ദര്യത്തെ എങ്ങനെ കണ്ടെത്തുമെന്നും നിമിഷങ്ങളെ വേണ്ട സമയത്ത് എങ്ങനെ മരവിപ്പിക്കാമെന്നും പഠിപ്പിച്ചു.
എന്നിലെ ഊരുതെണ്ടിക്കു നന്ദി, മുഖങ്ങൾക്കും മേഖലകൾക്കുമപ്പുറം ഞാൻ ജീവിതത്തെ കൊണ്ടു പോകും. ഞാൻ എപ്പോഴും അഭിലഷിച്ചതു ചെയ്യും, ജീവിതത്തെ ചിത്രീകരിക്കും-പച്ചയായ, ആധുനിക രൂപത്തിൽ.
ജീവിതം മുഴുവനും എന്നെ വിട്ടു പിരിയാത്ത ഒരു അനുഭവമാണ് എനിക്ക് ലൈറ്റ് & ലൈഫ് അക്കാദമിയിൽ നിന്നു കിട്ടിയത്. ആ വെല്ലുവിളിയും ആവേശവും യാത്രയും സാഫല്യവുമൊന്നും എന്നോടൊപ്പം ഇല്ലാതാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.
എൽ.എൽ.എ ഓണ്ലൈനുമായുള്ള എന്റെ ബന്ധം ഒരു തുടക്കമായിരിക്കണം എന്നു ഞാനാഗ്രഹിക്കുന്നു, ആശയങ്ങൾ ആഘോഷിക്കുന്നതിന്റെ,ധാരണകൾ രൂപീകരിക്കുന്നതിന്റെ, ഫോട്ടോഗ്രാഫിയുടെ വിവിധമണ്ഡലങ്ങളിൽ സംഭാഷണങ്ങളെ ഉണർത്തുന്നതിന്റെ.
ലൈറ്റ് & ലൈഫ് വെറുമൊരു അക്കാദമിയല്ല. അതൊരു അച്ചടക്കമാണ്. ഇവിടെ നിങ്ങൾ ഒരു ജിജ്ഞാസയുള്ള പ്രേക്ഷകനായി മാറുന്നു. പ്രകാശത്തിന്റെയും നിഴലിന്റെയും അവസാനമില്ലാത്ത ഇന്ദ്രജാലത്തിനു സാക്ഷിയാകുകയും പഠിക്കുകയും ചെയ്യുന്നു. പറയേണ്ട ആവശ്യമില്ല, എന്നെ ഞാനാക്കിയ അക്കാദമിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനുള്ള അഭിമാനകരമായ മറ്റൊരു അവസരം തന്നെയാണിത്.
അതിനാൽ, നിങ്ങളുടെ ലക്ഷ്യം കണ്ടെത്താനും നിങ്ങളുടെ ആവേശത്തിൽ ജീവിക്കാനും എന്നോടൊപ്പം ചേരൂ.
Punya Arora
പുണ്യ അറോറ , ജന്മനാ പഞാബിയാണെങ്കിലും ഹൃദയം കൊണ്ട് ദക്ഷിണേന്ത്യക്കാരിയായ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറും സ്വയം പ്രഖ്യാപിത ബിരിയാണി വിദഗ്ദ്ധയും രാജ്യത്തെ ചുരുക്കം ചില ഫീമെയിൽ സ്റ്റാൻഡാപ്പ് കോമീഡിയനുകളിൽ ഒരാളുമാണ്.
അവരുടെ ഹാസ്യശൈലി നിത്യജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും വളരെ രസകരമായ ചില നിമിഷങ്ങൾ നൽകുന്നതും രണ്ടു തരം ഉച്ചാരണരീതികൾ ചേർന്നതുമാണ്.
കരയിലും വെള്ളത്തിനടിയിലും വെച്ച് ആളുകളുടെ ചിത്രങ്ങളെടുക്കുന്നതാണ് അവരുടെ ഫോട്ടോഗ്രാഫിയുടെ ശൈലി. ആളുകളുടെ ചിത്രങ്ങളും ഫാഷനും കൂടാതെ , ഇടങ്ങളുടെയും ഭക്ഷണത്തിന്റെയും വിവാഹങ്ങളുടെയും അവർ പകർത്താറുണ്ട്.ചുരുക്കത്തിൽ പറഞ്ഞാൽ, സന്തോഷവും സൂര്യപ്രകാശവും പകർത്തുന്ന ഒരാൾ.
എൽ.എൽ.എ ഓണ്ലൈനിന്റെ ഭാഗമെന്ന നിലയിൽ, പുണ്യ ലോകത്തിനു തന്റെ അറിവ് പകർന്നു നൽകുകയും ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കൂടുതൽ പേരിൽ എത്തുകയും ചെയ്യുന്നതിലൂടെ അവർ അവിഭാജ്യമായ ചിലത് നേടുകയും ചെയുന്നു. അദ്ധ്യാപനമാണ് പഠനത്തിന്റെ ഏറ്റവും മികച്ച രൂപമെന്നും ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള അറിവ് വ്യാപിപ്പിക്കുന്ന ഒരു ത്വരിതഘടകമാണ് എൽ.എൽ.എ ഓൺലൈൻ എന്നും പുണ്യ ഉറച്ചു വിശ്വസിക്കുന്നു.
Rejoi Krishna
ഒരു മദ്ധ്യവർഗ ദക്ഷിണേന്ത്യൻ കുടുംബത്തിലെ അംഗത്തിന്റെ രീതിയായ എഞ്ചിനീയറിങ്ങോ മെഡിസിനോ ചെയ്യാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കോയമ്പത്തൂരിലെ PSG ആർട്സ് & സയൻസ് കോളേജിൽ മനശ്ശാസ്ത്രംപഠിക്കുക. എന്റെ രണ്ടാം വർഷമായപ്പോൾ കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സ് വന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുമായി ഇടപഴകിയപ്പോൾ എനിക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു, ആളുകളെ രസിപ്പിക്കുകയാണ്എന്റെ മേഖലയെന്ന്. ഞാൻ Radio Mirchiയിൽ RJ ആയി ചേർന്നു. താമസിയാതെ തന്നെ ഞാൻ വളരെ പ്രസിദ്ധനായി. ഏഴു വർഷം കഴിഞ്ഞപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നുകയും എന്റെ അഭിനിവേശമായ ഫോട്ടോഗ്രാഫിയിലേക്കു കടക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഞാൻ കേട്ടറിഞ്ഞ കാര്യങ്ങളിലൂടെആളുകളെ രസിപ്പിക്കുന്നതിനു പകരം ഇപ്പോൾ ഞാൻ കണ്ട കാര്യങ്ങളിലൂടെ അവരെ രസിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നു.
ഫോട്ടോഗ്രാഫിയുടെ ലോകത്തേക്കു കടക്കാൻ ഞാൻ തീരുമാനിച്ചു. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാകുക എന്ന എന്റെ സ്വപ്നം സത്യമാക്കാൻ ഫോട്ടോഗ്രാഫിയുടെ എല്ലാ വശങ്ങളും സാങ്കേതികതകളും പഠിക്കാനായി ഞാൻ ലൈറ്റ് & ലൈഫ് അക്കാദമിയിൽ ചേരാൻ തീരുമാനിച്ചു. എൽ.എൽ.എ എങ്ങനെ എന്നെ പ്രോത്സാഹിപ്പിക്കുകയും അറിവു നേടുന്നതിൽ പ്രായം ഒരു തടസ്സമല്ല എന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു എന്നത് അത്ഭുതകരമായിരുന്നു. എൽ.എൽ.എ നൽകിയ അറിവും പ്രോത്സാഹനവും കൊണ്ട് ഞാൻ അനുഗ്രഹീതനായി. അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.
ഒരു architecture, fashion, automobile, travel ഫോട്ടോഗ്രാഫറാകുക എന്ന എന്റെ സ്വപ്നം ഇപ്പോൾ ഞാൻ നേടിക്കൊണ്ടിരിക്കുകയാണ്. ഞാൻ പഠിച്ചത് മറ്റു ഫോട്ടോഗ്രാഫർമാർക്ക് പങ്കുവെയ്ക്കുവാനുള്ള അവസരം LLA Online എനിക്കു നൽകുന്നു.
Sathish Kumar Raju
പല തലമുറകളിലും ഫോട്ടോഗ്രാഫർമാരുള്ള ഒരു കുടുംബത്തിൽ നിന്നാണ് സതീഷ് വരുന്നത്. അദ്ദേഹത്തിന്റെ മുതുമുത്തശ്ശൻ 1904ൽ പോണ്ടിച്ചേരിയിൽ Omni Photo Studio എന്ന പേരിൽ ഒരു ചെറിയ സ്റ്റുഡിയോ ആരംഭിച്ചു. അദ്ദേഹത്തിന്റെ പിതാവ് വീട്ടിൽത്തന്നെ വലുപ്പമേറിയ പ്രിന്റുകൾഎടുക്കുന്നതാണ് ഫോട്ടോഗ്രാഫിയെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും മനസ്സിൽ തട്ടിയതുമായ ഓർമ്മ. അദ്ദേഹം ഓർമ്മിക്കുന്നു, ഈ പ്രിന്റുകൾ നിർമ്മിച്ചിരുന്നത്
രാത്രിയിൽ മട്ടുപ്പാവിലോ മുറ്റം എന്നു പറയുന്ന, വീടിന്റെ നടുത്തളത്തിലോ വച്ചാണ്. അദ്ദേഹത്തിന്റെ മുത്തശ്ശി hypo കലർത്തുന്നതും ആ ദ്രാവകത്തിന്റെ തണുപ്പ് തൊട്ടറിയാനായി അദ്ദേഹത്തിന്റെ കൈ അതിൽ മുക്കുന്നതും ഇപ്പോഴും മനസ്സിൽ കാണാൻ അദ്ദേഹത്തിനു കഴിയും. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രിന്റ് ഒരാളുടെ വലിയ ഛായാചിത്രമായിരുന്നു. ആ ചിത്രം സാവധാനം അനാവരണം ചെയ്തപ്പോൾ, അതൊരു ഇന്ദ്രജാലം പോലെയും അദ്ദേഹത്തിന്റെ പിതാവ് ഒരു ഇന്ദ്രജാലക്കാരനെ പോലെയുമായിരുന്നു. അന്നു മുതൽ സതീഷ് ഫോട്ടോഗ്രാഫിയിൽ ബന്ധിതനായി.
ചെന്നൈ ലൊയോള കോളേജിൽ visual communicationൽ BSCക്കു ചേർന്നതിനു ശേഷമാണ് ഫോട്ടോഗ്രഫിയോടുള്ള തന്റെ സ്വാഭാവിക താല്പര്യം പിന്തുടരാൻ സതീഷ് തീരുമാനിച്ചത് . ഇക്ബാൽ മുഹമ്മദിന്റെ ചിറകിൻ കീഴിൽ വളരുന്നതോടൊപ്പം തന്നെ, LLAയിൽ രണ്ടുവർഷം പ്രവർത്തിക്കാനും അദ്ദേഹം തീരുമാനിച്ചു. ഇക്കാലത്ത്,ഫോട്ടോഗ്രാഫി ഔപചാരികമായി പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കുകയും 2006 ൽ കോഴ്സിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. കോഴ്സിനു ശേഷം അദ്ദേഹം വിവിധ ഷൂട്ടുകളിൽ ഇക്ബാലിന്റെ സഹായിയായി തുടർന്നു. ഇക്കാലത്ത് തന്റെ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ സതീഷ് വളരെയധികം പഠിച്ചു.
ഫോട്ടോഗ്രാഫിയെക്കുറിച്ചു മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണം, ജീവിതശൈലികൾ, ആളുകൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പഠിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫർമാരിലൊരാൾ എന്ന ഇപ്പോഴത്തെ പദവി രൂപപ്പെടുത്താൻ ഇത് അദ്ദേഹത്തിനു സഹായകമായി.
അദ്ദേഹം Light & Life Academyയിലെ മുഴുവൻ സമയ കോഴ്സിലെ ഒരു faculty കൂടിയാണ്. സമൂഹത്തിനു മടക്കി നൽകാനും, പ്രൊഫഷണലായും ഹോബി എന്ന നിലയിലും ഫോട്ടോഗ്രാഫി എടുക്കാൻ കൂടുതലാളുകളെ പ്രേരിപ്പിക്കാനും സതീഷിനുള്ള അടങ്ങാത്ത ദാഹമാണ് എൽ.എൽ.എ ഓൺലൈനിൽ ഒരു ഉപദേഷ്ടാവാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള അറിവ് എപ്പോഴും ഓൺലൈനിൽ ലഭ്യമാണെങ്കിലും പഠനപ്രക്രിയയിലെ ഒരു നിർണ്ണായകഘടകമായ, പ്രൊഫഷനലുകളിൽ നിന്നുള്ള ഫീഡ്ബാക്ക് ലഭ്യമല്ല. ഈ കുറവ് എൽ.എൽ.എ ഓണ്ലൈനിന്റെ സഹായത്തോടെ നികത്താനാണ് സതീഷ് ഉദ്ദേശിക്കുന്നത്.
Shaheen Taha
ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ അച്ഛനായി ലഭിച്ചതിൽ എനിക്ക് ഭാഗ്യം സിദ്ധിച്ചു. അങ്ങനെ നാലാമത്തെ വയസ്സിൽ എനിക്കു കിട്ടിയ ക്യാമറ ഉപയോഗിച്ച് ഞാൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. പിന്നീട് ഞാൻ നിർത്തിയിട്ടേയില്ല. കോളേജിലെത്തിയപ്പോൾ, അന്നത്തെ പ്രധാനജ്വരം എഞ്ചിനീയറിങ് ആയതിനാൽ ഞാനും അക്കൂട്ടത്തിൽ ചേർന്നു. എഞ്ചിനീയറിങ് പഠനത്തിനിടെ എന്നെ ഏറ്റവും ത്രസിപ്പിച്ച കാര്യങ്ങളിലൊന്ന് പല തരം കാറുകൾ ഭ്രാന്തമായി ഡ്രൈവു ചെയ്യുക എന്നതായിരുന്നു. സംഗീതമായിരുന്നു എന്റെ മറ്റൊരു ഭ്രമം. ശാസ്ത്രം എന്നെ ഇല്ലാതാക്കാൻ തുടങ്ങിയപ്പോൾ, ഒരു ക്രിയാത്മകമേഖലയിലേക്കു കടക്കാൻ എന്നെ അനുവദിക്കണമെന്ന് എന്റെ പിതാവിനോട് ഞാൻ ആവശ്യപ്പെട്ടു. Wigan &Leigh കോളേജിൽ അഡ്വെർടൈസിങ് ആൻഡ് ഡിസൈനിൽ ഞാൻ ഒരു ത്രിവത്സരബിരുദം ചെയ്തു. ഇക്കാലത്താണ് ഫോട്ടോഗ്രാഫിയോടുള്ള എന്റെ അഭിനിവേശം വളർന്നതും എന്നെ ലൈറ്റ് & ലൈഫ് അക്കാദമിയിലേക്കു നയിച്ചതും. എൽ.എൽ.എ എനിക്കെന്താണെന്നു പറയാൻ വാക്കുകളില്ല. ഫോട്ടോഗ്രാഫിയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയത് എൽ.എൽ.എ യാണ്.
എല്ലാത്തരം ഫോട്ടോഗ്രാഫിയും ചെയ്യാൻ എനിക്കിഷ്ടമാണ്. ഇപ്പോൾ ഞാൻ കൂടുതലായും ഫാഷൻ ഫോട്ടോഗ്രാഫി, ആർക്കിടെക്ച്ചർ & ഇന്റീരിയർ ഫോട്ടോഗ്രാഫി, മൂവി പ്രോമോസ് എന്നിവയാണ് ചെയ്യുന്നത്. കുറച്ചു ഗൗരവമായിതന്നെ ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്, പക്ഷേ ഹരമായ 3D വെറൈറ്റിയല്ല.ഒരു റീട്ടച്ചിങ്ങും ആവശ്യമില്ലാത്ത രീതിയിൽ ഒരു വാഹനത്തിന്റെ ഉജ്ജ്വലമായ ചിത്രം എടുക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.
മറ്റുള്ളവരുടെ സൃഷ്ടി കാണാനും ചിന്തകൾ പങ്കു വെക്കാനും ഞാനിഷ്ടപ്പെടുന്നു. അത് ഒരു വലിയ പഠനാനുഭവമായതിനാലാണ് എൽ.എൽ.എ ഓൺലൈൻ പ്രോഗ്രാമിന്റെ ഒരു ഉപദേഷ്ടാവ് ആയിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. ഭാഷ ഒരു പ്രതിബന്ധമായ ഒട്ടേറെപ്പേരുണ്ട്. അവർക്കു നല്ലസിദ്ധിയുണ്ട്. പക്ഷേ മനസ്സിലുള്ളതു പ്രകടിപ്പിക്കാനാവുന്നില്ല. അതിനാൽ ഈ പ്രോഗ്രാം ഒൻപത് ഇന്ത്യൻ ഭാഷകളിൽ നൽകപ്പെടുന്നത് ഒരു സുന്ദരമായ ആശയം തന്നെ. കുറച്ചധികം ആളുകൾക്ക് എൽ.എൽ.എ കുടുംബത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്.
Shantonobho Das
ഫോട്ടോഗ്രാഫിയിലെ എന്റെ തുടക്കം പിതാവിൽ നിന്നാണ്ഉണ്ടായത്. ആദ്യമായി അദ്ദേഹത്തിന്റെ ക്യാമറ എടുത്ത് വ്യൂഫൈൻഡറിലൂടെ നോക്കിയപ്പോൾ എനിക്കത് വളരെ ആകർഷണീയമായി തോന്നി.
നീലാകാശം, പരന്ന സമുദ്രം മഴത്തുള്ളികൾ എന്നിവയ്ക്കൊക്കെ എന്റെ ക്യാമറാലെൻസിൽ ഭംഗി വർദ്ധിക്കുന്നതു പോലെ തോന്നി.താല്പര്യമുണ്ടായിരുന്ന മറ്റൊരു കാര്യം അമ്മയെ കാമറാലെൻസിലൂടെ നോക്കുമ്പോൾ ഭംഗി കൂടുതലുള്ളതായി എനിക്കു തോന്നി എന്നതാണ്. ഇത് ഫൊട്ടോഗ്രാഫിയിലെ എന്റെ താല്പര്യം വർദ്ധിപ്പിച്ചു. എന്റെ കുട്ടിക്കാലത്തു എനിക്കേറ്റവും താല്പര്യം ഉണ്ടായിരുന്ന മറ്റൊരു കാര്യം അമ്മയെ പാചകത്തിൽ സഹായിക്കുക എന്നതായിരുന്നു .
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു ബിരുദത്തിനു കോമേഴ്‌സ് ആണ് തിരഞ്ഞെടുത്തത്. എന്റെ ചിത്രങ്ങളിലൂടെ എന്നെത്തന്നെ ആവിഷ്കരിക്കുക എന്നതാണ് ഞാൻ ചെയ്യാനാഗ്രഹഹിക്കുന്നത് എന്ന ഞാൻ തിരിച്ചറിഞ്ഞു . അങ്ങനെ ഞാൻ ബിരുദം നേടുന്നതിലേക്കു തിരിഞ്ഞെങ്കിലും, ഇടവേളയെടുക്കുകയും ലോകം കാണാൻ ഒരു ക്രൂയിസ് കപ്പലിൽ യാത്ര തിരിക്കുകയും ചെയ്തു. പല തരം വസ്തുക്കളുടെയും പ്രദേശങ്ങളുടെയും ചിത്രങ്ങളെടുക്കാനും സാധിച്ചു.ഈ യാത്രക്കു ശേഷം,
എന്റെ ശിഷ്ടകാലം ഫോട്ടോഗ്രാഫിയാണ് ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അങ്ങനെ ഞാൻ ലൈറ്റ് & ലൈഫ് അക്കാദമിയിലെത്തി. പ്രാക്ടിക്കൽ സെഷനുകൾ , ഡെമോൺസ്‌ട്രേഷനുകൾ, അസൈന്മെന്റുകൾ എന്നിവ എന്നെ ഏറെ ആകർഷിച്ചു. എന്റെ അസൈന്മെന്റുകൾ പൂർത്തീകരിക്കുന്നതിനിടെ നടത്തിയ യാത്രകൾ ആളുകളെയും പച്ചയായ പ്രകൃതിയെയും അറിയാൻ എനിക്ക് അവസരമൊരുക്കി.
ഇപ്പോൾ ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധയെങ്കിലും ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടത്തിലും ഞാൻ മുഴുകാറുണ്ട്. പാചകത്തിലുള്ള പരീക്ഷണങ്ങളും പങ്കു വെയ്ക്കലും. പങ്കുവെയ്ക്കപ്പെടുമ്പോഴാണ് അറിവു വർദ്ധിക്കുന്നത് എന്നു ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഇക്ബാലും എന്റെ മറ്റു ഉപദേശകരും എന്നെ പഠിപ്പിച്ചതെല്ലാം പങ്കു വെക്കാൻ വലിയൊരു വേദിയാണ് എൽ.എൽ.എ ഓൺലൈൻ ഒരുക്കിത്തന്നിട്ടുള്ളത്.
സുകിൽകുമാർ
എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്ന ഒരു പുരോഹിതന്റെ ജീവിതത്തോട് എനിക്ക് എപ്പോഴും ആകർഷണം തോന്നിയിരുന്നു. അദ്ദേഹം പട്ടണം മുഴുവൻ ഒരു (ബൈക്കിന്റെപേര്) ൽചുറ്റിക്കറങ്ങിയിരുന്നു. അധികാരത്തിന്റെയും സാഫല്യത്തിന്റെയും ഒരു കാന്തികവലയം അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നു. അത്തരത്തിലൊരു ആളായിത്തീരാൻ അങ്ങനെയാണ് ഞാൻ തീരുമാനമെടുക്കുന്നത്. പക്ഷേ, സ്കൂളിലെ (സ്കൂളിന്റെ പേര് സൂചിപ്പിക്കുന്നു) ചുരുങ്ങിയ കാലത്തിനു ശേഷം, ഇതല്ല എന്റെ പ്രവർത്തനമേഖലയെന്നു ഞാൻ തീരുമാനിക്കുകയും ചെന്നൈയിലെ ലൊയോള കോളേജിൽ പഠിക്കാൻ തുടങ്ങുകയും ചെയ്തു.
ഒരു പ്രാദേശിക ഭാഷയിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയ ശേഷം ലൊയോള പോലെയുള്ള ഒരു ഹൈ പ്രൊഫൈൽ കോളേജിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഞാൻ അസുരക്ഷിതനായിത്തീർന്നു. എന്റെ സയൻസ് മാർക്കുകൾ മെച്ചമായതിനാൽ ഞാൻ രസതന്ത്രം തെരഞ്ഞെടുത്തു. പക്ഷേ ഭാഷാപരമായ തടസ്സങ്ങൾ, പല ക്ലാസ്സുകളിൽ നിന്നും ഒളിച്ചോടാൻ എന്നെ പ്രേരിപ്പിക്കുകയും എനിക്ക് സാദ്ധ്യമായ എല്ലാ പാഠ്യേതരപ്രവർത്തനങ്ങളിലും പങ്കു ചേരുകയും ചെയ്തു. എനിക്ക് ഏറ്റവുംതാല്പര്യമുണ്ടായത് ആര്ട്ട് & ക്റാഫ്റ്റിലായിരുന്നു. അതു കൊണ്ട് എന്റെ കൂടുതൽ സമയവും ഹോസ്റ്റലുകൾ അലങ്കരിക്കാനും കാമ്പസിലെ പലതരത്തിലുള്ള വിദ്യാർത്ഥി പ്രവർത്തനങ്ങൾക്കു വേണ്ട പോസ്റ്ററുകൾ തയ്യാറാക്കാനും ഞാൻ െലവഴിക്കാറുണ്ടായിരുന്നു .
ഞാൻ എൽ.എൽ.എയിൽ പ്രവർത്തിച്ചു തുടങ്ങുകയും പ്രൊഫഷണൽ ഫോട്ടോഗ്രാഫി പ്രോഗ്രാം ചെയ്യുകയും ചെയ്തു. ഇക്ബാൽ സാറിനോടു ചേർന്നു പ്രവർത്തിച്ചത് എനിക്കേറ്റവും ചെയ്യാനിഷ്ടമുള്ള ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫിയിലുള്ള എന്റെ താല്പര്യത്തെ ജ്വലിപ്പിച്ചു. ഭക്ഷണം ഷൂട്ട് ചെയ്യുന്നതും ഞാൻ ആസ്വദിക്കുന്നു, കാരണം ഞാനൊരു ഭക്ഷണ പ്രിയനാണല്ലോ. എൽ.എൽ.എ ഓൺലൈൻ പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്. കാരണം ഇന്നത്തെ എന്നെ ഞാനാക്കി മാറ്റാൻ ഞാൻ കടന്നു പോയതുപോലുള്ള ഒരു ഘടനയുള്ള പാഠ്യ പദ്ധതിയാണിത്. അതേ അനുഭവമുള്ള ഒട്ടേറെ ആളുകളെ സഹായിക്കാൻ ഇന്നെനിക്കു കഴിയും.
Vikram Hingmire
സർഗാത്മകമായ പ്രദേശങ്ങളോടും നിർമിതപരിസ്ഥിതിയോടുമുള്ള എന്റെ പ്രേമത്തിന് ഊർജ്ജം നൽകിയത് എന്റെ ചെറുപ്പകാലതെ ഓർമകളാണ്. ഒരു ചെറിയ പ്രദേശത്ത് എന്റെ പിതാവ് ഒരു വീട് വിഭാവനം ചെയ്യുന്നതും പല സസ്യവർഗങ്ങളെക്കൊണ്ട് അവിടം നിറയ്ക്കുന്നതും, എന്റെ അമ്മയുടെ ഇന്റീരിയർ മാഗസിൻ കട്ടൗട്ടുകൾ നിറച്ച പെട്ടികളുടെ ശേഖരവുമെല്ലാമായിരുന്നു ലാൻഡ്‌സ്‌കേപ്പ്, ആർക്കിടെക്ച്ചറിലേക്കുള്ള എന്റെ പ്രേരണകൾ. ഒരിക്കൽ എനിക്കും അത്തരം ചിത്രങ്ങൾ ജീവിതത്തിലേക്കു കൊണ്ടു വരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. മെഡിക്കൽ പ്രാക്ടിസിന്റെ ഇടവേളകളിൽ ചിലപ്പോഴൊക്കെ സർഗാത്മകത പ്രകടമായി, ഭക്ഷണം തയ്യാറാക്കുന്നതിൽ, ഫർണ്ണിച്ചർ പുനഃക്രമീകരിക്കുന്നതിൽ, ചെടികളുടെ എണ്ണം വർദ്ധിക്കുന്നതിൽ, ഞങ്ങളുടെ ഭിത്തിയിലെ ഫ്രയിം ചെയ്ത പെയിൻറ്റിങുകളിൽ ഒക്കെ. എന്റെ ഡിസൈനുകളെ കലയും പ്രകൃതിയുമായി ചേർന്നു കൊണ്ട് ജീവിതത്തിൽ പകർത്താൻ ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ച്ചർ സഹായിച്ചു.
പക്ഷേ ജോലിയിലെ സമയ പരിധികൾ എന്റെ അഭിനിവേശത്തിൽ നിന്ന് എന്നെ പിടിച്ചു വലിച്ചു. പിരിമുറുക്കം എന്റെ സർഗാത്മകതക്കു മേൽ ആധിപത്യം നേടാൻ തുടങ്ങി. എനിക്ക് അതിലേക്കു തിരിച്ചു വരാനും സമ്മർദ്ദം ലഘൂകരിക്കാനും ഒരു മാർഗം ആവശ്യമായിരുന്നു. ഞാൻ ഫോട്ടഗ്രാഫിയിൽ പരിഹാരം കണ്ടെത്തി. അത് ഒരു ധ്യാനത്തിന്റെ ഫലം ചെയ്തു. അനുഭവങ്ങളുടെ അവതരണവും വാക്കുകളുടെ സഹായമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും എന്നെ അതിലേക്കാകർഷിച്ചു. എന്റെ ചിത്രങ്ങൾ എന്റെ മാനസികവ്യാപാരം തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. വിവിധ തരം സൃഷ്ടികളെ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു തലമായി ഫോട്ടോഗ്രാഫി മാറി. ഞാനിപ്പോൾ പ്രകൃതിദൃശ്യങ്ങളെയും ശില്പകലയെയും തിരയുകയും ആസ്വദിക്കുകയും ചെയ്യുന്നു. അവയിലൂടെ എന്റെ മനസ്സിലെ കാര്യങ്ങൾ പറയാനും കഴിയുന്നു.
Photographyയെ ഒരു കലയായി പഠിപ്പിക്കുകയും ഭാവനയെ പ്രായോഗികമാക്കുന്ന പ്രക്രിയക്ക് തുടർച്ചയായി മാർഗനിർദ്ദേശം നൽകുകയും ചെയ്യുക എന്ന തത്വചിന്തയാണ് ലൈറ്റ് & ലൈഫ് അക്കാദമിയെ നയിക്കുന്നത്. ഇന്റർനെറ്റിന്റെ ആഗോളശക്തി ഉപയോഗിച്ചു കൊണ്ട് എൽ.എൽ.എ ഓൺലൈനിനു ഇന്ന് പത്തു ഭാഷകളിലൂടെ, തല്പരരായ കലാകാരൻമാരിലേക്കും ഫോട്ടോഗ്രാഫർമാരിലേക്കും എത്തിച്ചേരാൻ കഴിയു൦. വിവിധ തുറകളിൽ നിന്നുള്ളവർക്ക് വിവരങ്ങൾ നൽകുന്നതിനും ഫോട്ടോഗ്രാഫർമാർക്കിടയിൽ സാമൂഹ്യാവബോധവും networkingനുള്ള സാദ്ധ്യതയും സൃഷ്ടിക്കുന്നതിന് ഇതു മൂലം സാധിക്കുന്നു.